നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു; യുവാവിനെതിരെ സദാചാര ആക്രമണം
അയോധ്യ : ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയൂ നദിയില്‍ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെതിരെ സദാചാര ആക്രമണം. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ചൊവ്വാഴ്ച രാം കി പൗഡി ഘട്ടിലാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ കൃത്യമായ തീയതി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. അയോധ്യയിലെ നദിയിലാണ് ദമ്പതികള്‍ കുളിക്കുന്നത്. Read More …
