നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ എല്ലാ ട്രെയിനുകളും പുനഃസ്ഥാപിച്ചതായി പി.വി അബ്ദുല്‍ വഹാബ് എം.പി അറിയിച്ചു

കോവിഡ് കാലത്ത് നിലച്ച ട്രെയിനുകള്‍ പുനഃസ്ഥാപിക്കാന്‍ പി.വി അബ്ദുല്‍ വഹാബ് എം പി പാര്‍ലിമെന്റിലും സതേണ്‍ റെയില്‍വെ അധികൃതരിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിലമ്പൂര്‍ പാതയില്‍ അവസാന ജോഡി ഷൊറണൂര്‍ -നിലമ്പൂര്‍ വണ്ടികളുടെ സര്‍വ്വീസ് കൂടി ജൂലൈ 1 മുതല്‍ പുനഃസ്ഥാപിക്കപ്പെടും. ഇതോടെ കോവിഡിന് മുന്‍പ് ഷൊറണൂര്‍ നിലമ്പൂര്‍ പാതയില്‍ ഓടിയിരുന്ന 14 വണ്ടികളും പുനഃസ്ഥാപിക്കപ്പെടുമെന്ന് Read More …

മാലദ്വീപില്‍ യോഗാദിന പരിപാടിക്കിടെ ഇന്ത്യക്കാരെ അക്രമിസംഘം അടിച്ചോടിച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മാലിയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അസോസിയേഷന്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കു നേരേ ഒരുകൂട്ടമാളുകളുടെ പ്രതിഷേധവും അക്രമവും. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും മാലി യുവജന കായികമന്ത്രാലയവുമായി ചേര്‍ന്നായിരുന്നു മാലിയിലെ ഗലോലു സ്‌റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിച്ചത്പരിപാടി നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടമാളുകള്‍ പ്ലക്കാര്‍ഡുകളും, ബാനറുകളുമുയര്‍ത്തി സ്റ്റേഡിയത്തിലേക്ക് കടന്നുകയറുകയായിരുന്നു. യോഗാ പരിപാടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ആളുകള്‍ സ്റ്റേഡിയം Read More …

പറക്കുന്നവര്‍ ജാഗ്രതൈ… കുരുക്കുമായി മോട്ടോര്‍വാഹന വകുപ്പിന്റെ ”ഓപ്പറേഷന്‍ റേസ്”

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്. ഓപ്പറേഷന്‍ റേസ് എന്ന പേരില്‍ അടുത്ത രണ്ടാഴ്ച കര്‍ശന പരിശോധന നടത്തും. കുറ്റകൃത്യം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.പൊതുനിരത്തുകളില്‍ ഇത്തരത്തില്‍ മത്സര ഓട്ടം അനുവദിക്കാനാകില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിഴിഞ്ഞം മുക്കോല ബൈപാസില്‍ മത്സര ഓട്ടം നടത്തിയ രണ്ട് Read More …

ആർ എസ് എസിന്റെ ഘടകകക്ഷിയാണ് സിപിഐഎമ്മെന്ന് കെ എം ഷാജി

ആർ എസ് എസിന്റെ ഘടകകക്ഷിയാണ് സിപിഎം എന്ന് കെ എം ഷാജി. ആർഎസ്എസിന്റെ അജണ്ടകൾ മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎം ആണെന്നും അത് കൊണ്ടാണ് ആർഎസ്എസ് ഘടകക്ഷിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി.ജെ.പിയെ ആർ.എസ്.എസ് കയ്യൊഴിഞ്ഞു. കേരളത്തിൽ ആർഎസ്എസിന് ക്ലച്ച് പിടിക്കാൻ കഴിയാതെ പോയത് ബി.ജെ.പിയെന്ന രാഷ്ട്രീയ പാർട്ടിയുടെ പിടിപ്പുകേടാണെന്ന തിരിച്ചറിവാണ് അവർക്കുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലെ Read More …

നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കും, താക്കീതാണിത്, തീക്കളി നിര്‍ത്തണം: പ്രതിപക്ഷത്തോടു കോടിയേരി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആര്‍എസ്എസിന്റെ കയ്യില്‍ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ എന്‍ജിഒയില്‍ ജോലി കൊടുത്തത് തന്നെ ദുരൂഹമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബിജെപി നേതാക്കളിലേക്ക് എത്തിയപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപിച്ച കോടിയേരി, മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷത്തെയും വിമര്‍ശിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം Read More …

ദേശീയപാതാ നവീകരണം 2025 ഓടെ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ദേശീയപാതാ നവീകരണം 2025 ഓടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാതാ വികസനം എന്നിവ ഈ കാലയളവില്‍ നടപ്പാക്കി നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കും. ഈ ഒരു ലക്ഷ്യത്തോട് കൂടിയാണ് സര്‍ക്കാര്‍ കിഫ്ബി പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു. നാദാപുരം Read More …

യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി

മുൻ ധനമന്ത്രിയും തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാവും. ഡൽഹിയിൽ ചേർന്ന 17 പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2018ൽ ബിജെപി വിട്ട യശ്വന്ത് സിൻഹ കഴിഞ്ഞ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്ഥാനാർത്ഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസും ഇടത് പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഈ Read More …

രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയം; അഗ്‌നിപഥ് റിക്രൂട്ട്‌മെന്റില്‍ മാറ്റമില്ല: ലെഫ്. ജനറല്‍ അനില്‍ പുരി

ന്യൂഡല്‍ഹി: യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്‌നിപഥ് പദ്ധതിയില്‍ കൂടി ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി. അഗ്‌നിപഥ് പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.സാങ്കേതികമായുള്ള അറിവ്, സൈന്യത്തില്‍ ചേരാന്‍ വേണ്ടി ജനങ്ങളെ ആകര്‍ഷിക്കുക, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നീ കാര്യങ്ങളാണ് അഗ്‌നിപഥ് പദ്ധതികളില്‍ കൂടി Read More …