വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം പൊറുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കവാടത്തിലെത്തിച്ച വ്യക്ക Read More …

നടിയെ ആക്രമിച്ച കേസ് ; നടന്‍ സിദ്ദിഖിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത്ത്. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്‍റെ മൊഴിയെടുത്തത്. ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു. ദിലീപിന്‍റെ സഹോദരീഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി Read More …

തൃശ്ശൂരില്‍ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍

തൃശ്ശൂര്‍: എം.ഡി.എം.എ.യുമായി ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍. ഊരകം ഇടക്കാട്ടുപറമ്ബില്‍ സഞ്ജുനാ രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വാടാനപ്പള്ളിയില്‍ പ്ലാനറ്റ് ഹോളിഡേയ്‌സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തിവരുകയാണ് സഞ്ജുന. ബാംഗ്ലൂരില്‍ ഇടയ്ക്കിടെ പോയിവരുന്ന ഇവര്‍ അവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. Read More …

സോണിയ ഗാന്ധി വ്യാഴാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല ; വിശ്രമം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകില്ല. ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെ സമയം നീട്ടി വാങ്ങാനാണ് തീരുമാനം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. Read More …

വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍

വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പിടിയിലാകുന്‌പോഴും ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. വലിയ അളവില്‍ ലഹരി മരുന്നുകള്‍ Read More …

‘വൃക്ക വാങ്ങാന്‍ ആളില്ലായിരുന്നു’; അതുകൊണ്ടാണ് ഐസിയുവിലേക്ക് ഓടിക്കയറിയതെന്ന് അരുണ്‍ ദേവ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക എത്തിയപ്പോള്‍ വാങ്ങാന്‍ ആളില്ലായിരുന്നു എന്ന് അരുണ്‍ ദേവ്. ആരുമില്ലാത്തതുകൊണ്ടാണ് വൃക്ക അടങ്ങിയ പെട്ടിയുമായി മെഡിക്കല്‍ കോളജ് ഐസിയുവിലേക്ക് ഓടിക്കയറിയത്. ഒരു ജീവനെന്ന് കരുതിയാണ് താന്‍ സഹായത്തിനെത്തിയത്. വൃക്ക കൊണ്ടുവരുന്ന വിവരം സുരക്ഷാ ജീവനക്കാര്‍ക്ക് പോലും അറിയില്ലായിരുന്നു എന്നും അരുണ്‍ ദേവ് പറഞ്ഞു.തിരുവനന്തപുരം മെഡിക്കള്‍ കോളജില്‍ വൃക്ക മാറ്റിവച്ചതിനെ തുടര്‍ന്ന് രോഗി Read More …

രാഹുല്‍ ഗാന്ധിയെ ഇന്നും എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍

നാഷനല്‍ ഹെറള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്നും എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകണമെന്നാണ് ഇഡിയുടെ നിര്‍ദേശം. ഇന്നലെ 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. നാല് ദിവസങ്ങളിലായി തുടരുന്ന ചോദ്യം ചെയ്യല്‍ ഇതുവരെ 43 മണിക്കൂര്‍ പിന്നിട്ടു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി Read More …

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍​ഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് ( യെല്ലോ ജാ​ഗ്രത) പുറപ്പെടുവിച്ചിട്ടുള്ളത്. 24-ാം തിയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് Read More …