എല്ലാ മാസവും അഞ്ചിന് മുമ്പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കണം: ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസവാര്‍ത്ത. എല്ലാമാസവും 5 നകം ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തേ മതിയാകൂവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഭരണം നടത്തുന്നവര്‍ അക്കാര്യം ചെയ്‌തേ പറ്റൂ. 3500 കോടി രൂപയുടെ ബാധ്യതയില്‍ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി പരമാര്‍ശിച്ചു.കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കണ്‍സോഷ്യത്തിലേക്ക് പോകുന്നു ഉന്നത തലത്തിലുള്ള ഓഡിറ്റ് കെഎസ്ആര്‍ടിസിയില്‍ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.8 Read More …
