പ്രവാചകനിന്ദ: പ്രതികരണവുമായി തുര്‍ക്കിയും

അങ്കാറ: ഇന്ത്യയില്‍ ബി.ജെ.പി വക്താക്കള്‍ നടത്തിയ പ്രവാചകനിന്ദയ്ക്കെതിരേ പ്രതികരണവുമായി തുര്‍ക്കിയും രംഗത്ത്. തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്ററിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയാണ് (എ.കെ പാര്‍ട്ടി) പരാമര്‍ശത്തെ അപലപിച്ചത്. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഇസ്ളാമോഫോബിയ ചെറുക്കാന്‍ ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാര്‍ട്ടി വക്താവ് ഉമര്‍ സെലിക് ആവശ്യപ്പെട്ടു. “ഇത് ഇന്ത്യയിലെ മുസ്ലീംകള്‍ക്ക് മാത്രമല്ല, ലോകമെമ്ബാടുമുള്ള മുസ്ലീംകള്‍ക്കും അപമാനമാണ്. Read More …

അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍? കെ ടി ജലീല്‍

സരിതയുടെ വെളിപ്പെടുത്തലിന്‍്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അവര്‍ക്കുറപ്പാണ്.ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മീന്‍ വാങ്ങുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് അദ്ദേഹം ചില താരതമ്യങ്ങള്‍ നടത്തിയത്. എന്നാല്‍ സ്വപ്ന നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ ഞാന്‍ പോലീസില്‍ Read More …

വിരട്ടാനൊന്നും നോക്കണ്ട, ഏത് കൊലകൊമ്ബനായാലും കണ്ടുപിടിക്കും; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോട്ടയം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പരോക്ഷമായി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.ജി.ഒ.എ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘എന്തും പറയുന്നവരുടെ പിന്നില്‍ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്ബനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട. നാടിന്റെ താത്‌പര്യത്തിന് എതിരായി നില്‍ക്കുന്ന ഒരു ശക്തിയുടെ മുന്നിലും കീഴടങ്ങുന്ന പ്രശ്നമില്ല. അവര്‍ ഏത് തരത്തിലുള്ള പിപ്പടി കാട്ടിയാലും Read More …

സ്വപ്നയുടെ പിറകില്‍ പി.സി ജോര്‍ജ്, ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് തന്നെയും വിളിച്ചു വരുത്തി: സരിതയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന മൊഴി നല്‍കിയത് പി.സി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് വെളിപ്പെടുത്തി സരിതാ നായര്‍ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ, സ്വപ്‌നയ്‌ക്ക് വേണ്ടി മൊഴി നല്‍കാന്‍ തന്നോട് പി.സി ജോര്‍ജ് ആവശ്യപ്പെട്ടന്നും, ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് സംസാരിച്ചതെന്നും അവര്‍ പറഞ്ഞു. ‘സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍വച്ച്‌ അറിയാം. അതിനാല്‍ ഞാന്‍ പിന്മാറുകയായിരുന്നു. എന്നാല്‍, സ്വപ്‌നയും Read More …

വയറു വേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി, പരിശോധിച്ചപ്പോള്‍ ആറ് മാസം ഗര്‍ഭിണി; 17 കാരിയുടെ കാമുകന്‍ പിടിയില്‍

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകന്‍ പിടിയില്‍. കൊല്ലം പത്തനാപുരത്താണ് സംഭവം. മാങ്കോട് സ്വദേശി പ്രണവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി ഇയാള്‍ ഏറെ കാലമായി പ്രണയ ബന്ധത്തിലായിരുന്നു. കോവളത്ത് നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. വയറ് വേദന ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. Read More …

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. വൈകുന്നേരം നാല് മണിക്ക് പുറപ്പെടുവിച്ച്‌ മുന്നറിയിപ്പില്‍ അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. തൃശ്ശൂര്‍, എറണാകുളം, Read More …

കെ.സുധാകരന് ‘മുന്നറിയിപ്പുമായി’ പൊലീസിന്റെ അസാധാരണ നോട്ടിസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന് ‘മുന്നറിയിപ്പുമായി’ പൊലീസിന്റെ അസാധാരണ നോട്ടിസ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പൊലീസ്. ഇന്നത്തെ പ്രതിഷേധങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന വിലയിരുത്തലിലാണ് പൊലീസ് നടപടി . കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണ് ഇന്ന് രാവിലെ സുധാകരന് അസാധാരണമായ കത്തു നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കെപിസിസി Read More …

സ്വപ്‌ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ; യഥാര്‍ത്ഥ ശബ്ദരേഖ പുറത്തുവിടും; മുഖ്യമന്ത്രിക്ക് വേണ്ടി സ്വപ്‌നയോട് സംസാരിച്ചിട്ടില്ലെന്നും ഷാജ് കിരണ്‍

കൊച്ചി: സ്വപ്‌ന സുരേഷും താനുമായുള്ള ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന് അത് എഡിറ്റ് ചെയ്തതെന്ന വാദവുമായി ഷാജ് കിരണ്‍. യഥാര്‍ത്ഥ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്നും അതുപുറത്തുവിടുമെന്നും ഷാജ് മനോരമ ന്യൂസിനോട് പറഞ്ഞു. ”സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെ ശബ്ദം തന്നെയാണ് എന്നാല്‍, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാര്‍ഥ ശബ്ദരേഖ എന്റെ കൈവശമുണ്ട്. അത് ഞാന്‍ Read More …