തൃക്കാക്കരയില്‍ ആവേശത്തോടെ കലാശക്കൊട്ട്; ഇനി നിശബ്ദ പ്രചാരണം

കൊച്ചി: രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച തീക്കാറ്റില്‍ ഇളകിമറിഞ്ഞ തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ വോട്ടുതേടല്‍. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലായതിനാല്‍ കലാശക്കൊട്ടിന് പതിവിലേറെ ആവേശമായിരുന്നു. കലാശക്കൊട്ടിനായി സ്ഥാനാര്‍ഥികളും നേതാക്കളും അണികളും പാലാരിവട്ടത്താണ് എത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ നേരിടുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിനായി മണ്ഡലം ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും.ജൂണ്‍ മൂന്നിനാണു വോട്ടെണ്ണല്‍. ഉമ തോമസ് Read More …

‘ജാമ്യ ഉപാധി ലംഘിച്ചു’: പി.സി ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ്‌

തിരുവനന്തപുരം: പി.സി.ജോര്‍ജിനെതിരേ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോര്‍ട്ട് പോലീസ്. പൊലീസ് വിളിച്ചിട്ടും ജോര്‍ജ് ഹാജരാകാത്തത് ജാമ്യ ഉപാധി ലംഘനമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം കോടതിയെ അറിയിക്കും. പിണറായി വിജയന് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പി.സി ജോര്‍ജ് ഇന്ന് വെല്ലുവിളിച്ചിരുന്നു. പൊലീസ് നോട്ടീസ് തള്ളി തൃക്കാക്കരയിലെത്തിയപ്പോഴാണ് പി.സി ജോര്‍ജ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. ബി.ജെ.പിക്കായി പ്രചാരണം നടത്താനെത്തിയ പി.സി Read More …

ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: പി.സി ജോര്‍ജ് ക്രൈസ്തവ സമുദായത്തിന്റെ ചാമ്ബ്യനാകേണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ. ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. ‘ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല. ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാമ്ബ്യനാകേണ്ട. കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയില്‍ പോകാതെ ജോര്‍ജിന് നിവൃത്തിയില്ല.’ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ചൂണ്ടിക്കാട്ടി. Read More …

കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ന്നു കൊണ്ടിരിക്കുന്നു ; കോടിയേരി ബാലകൃഷ്ണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലും യുഡിഎഫ് തകരും. ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ ഒരു വോട്ടെങ്കിലും ഇക്കുറി എല്‍ഡിഎഫിന് അധികം ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. തൃക്കാക്കരയില്‍ എസ്‍ഡിപിഐയുടെയോ ആര്‍എസ്‌എസിന്റെയോ വോട്ട് വേണ്ട. Read More …

സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ: കെ സുധാകരന്‍

തിരുവനന്തപുരം: പരാജയ ഭീതിയില്‍ തൃക്കാക്കരയില്‍ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കാലങ്ങളായി നിയമസഭാ,തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരുന്ന ഈ ധാരണ തൃക്കാക്കരയിലും തുടരാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യ സഖ്യം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുണ്ടാക്കിയ Read More …

പ്രവാചകനെ നിന്ദിച്ചെന്ന് ആരോപണം: ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ കേസെടുത്തു

മുംബൈ: ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. ഇന്ത്യന്‍ സുന്നി മുസ്ലീങ്ങളുടെ സുന്നി ബറേല്‍വി സംഘടനയായ റാസ അക്കാദമിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 295 എ, 153 എ, 505 ബി വകുപ്പുകള്‍ Read More …

‘വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തതെന്ന് പറഞ്ഞിട്ടില്ല’; അശ്ലീല വീഡിയോ വിഷയത്തില്‍ മലക്കം മറിഞ്ഞ് സതീശന്‍

കൊച്ചി: അശ്ലീല വീഡിയോ പ്രസ്താവനയില് മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇതുപോലുള്ള വീഡിയോ കിട്ടിയാല് ആരും ഷെയര് ചെയ്യുമെന്ന് താന് പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ സോഷ്യല് മീഡിയയിലടക്കം വലിയ വിമര്ശനം ഉയരുന്നതിനിടെയാണ് പറഞ്ഞതെല്ലാം നിഷേധിച്ച്‌ സതീശന് രംഗത്തെത്തിയത്. എഐസിസി അംഗമടക്കം Read More …

‘രാത്രി കാലത്ത് സ്ത്രീകള്‍ ജോലി ചെയ്യുകയാണെങ്കില്‍ സൗജന്യ ഗതാഗതം’; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്നൗ: ഉത്തര്‍പദേശില്‍ രാത്രി കാലത്ത് സ്തീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് ശനിയാഴ്ച്ച യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. രാത്രി കാലത്ത് സ്ത്രീകള്‍ ജോലി ചെയ്യുകയാണെങ്കില്‍ അധികാരികള്‍ അവര്‍ക്ക് സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ മേല്‍നോട്ടവും നല്‍കണം. രാവിലെ ആറിന് മുമ്ബും വൈകുന്നേരം ഏഴിന് ശേഷവും സ്ത്രീകള്‍ Read More …