സൗഹൃദം നടിച്ച്‌ ലോഡ്ജിലെത്തിച്ചു; യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് ആഭരണങ്ങളുമായി കടന്നു; പിടിയില്‍

കല്പറ്റ: യുവതിയെ സൗഹൃദം നടിച്ച്‌ കബളിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് പിടിയിലായത്. 2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശനിയാഴ്ച രാവിലെ ഇയാളെ കല്പറ്റ പോലീസ് പിടികൂടിയത്. മലപ്പുറം വേങ്ങര Read More …

ഹിജാബ് നിരോധനം; കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് വിദ്യാര്‍ഥിനികളും പരീക്ഷ എഴുതാതെ മടങ്ങി. ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാര്‍ഥിനികളില്‍ വെള്ളിയാഴ്ച പരീക്ഷയുണ്ടായിരുന്ന ആലിയ അസ്സാദിയും രേഷാമുമാണ് വെള്ളിയാഴ്ച പരീക്ഷ എഴുതാതെ പരീക്ഷാ കേന്ദ്രത്തില്‍ Read More …

ദിലീപ് ഡിലീറ്റ് ചെയ്തത് ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു; സാക്ഷികളെ സ്വാധീനിക്കുന്ന തെളിവുകളും റിക്കവര്‍ ചെയ്‌തെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍. കേസില്‍ എട്ടാം പ്രതിയായ ദിലീപ് തന്റെ ഐ ഫോണില്‍ നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു. റിക്കവര്‍ ചെയ്ത വിവരങ്ങളുടെ കൂട്ടത്തില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചാറ്റുകളും രേഖകളും ക്ലിപ്പുകളും ഉള്‍പ്പെടെ 500 ജിബി ഡേറ്റയാണ് Read More …

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: തിങ്കളാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.ഈ ദിവസങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ Read More …

സില്‍വര്‍ലൈന്‍ പ്രതിഷേധം; ബൂട്ടിട്ടു ചവിട്ടിയ പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ സില്‍വര്‍ലൈനെതിരെയുള്ള പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരനെ ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനു റൂറല്‍ എസ്പി നിര്‍ദേശം നല്‍കി.ഇന്ന് രാവിലെ കണിയാപുരത്താണ് സംഭവമുണ്ടായത്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം.സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തില്‍ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് ഷബീര്‍ Read More …

എംബി രാജേഷിന്റെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട്; തട്ടിപ്പില്‍ വീഴരുതെന്ന് സ്‌പീക്കര്‍

തിരുവനന്തപുരം> തന്റെ പേരില് വ്യാജ വാട്ട്സ്‌ആപ്പ് അക്കൗണ്ട് നിര്മ്മിച്ച്‌ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരും തട്ടിപ്പില്‍ വീഴരുതെന്നും സ്പീക്കര് എം ബി രാജേഷ് അറിയിച്ചു. ഇത് സംബന്ധിച്ച്‌ ഡി ജി പിക്ക് പരാതി നല്കിയതായും എം ബി രാജേഷ് പറഞ്ഞു. 7240676974 എന്ന നമ്ബറിലാണ് വ്യാജ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘This is my Read More …

ജഹാംഗീര്‍പുരിയില്‍ കോടതി വിധി അറിഞ്ഞതിന് ശേഷവും നടന്ന പൊളിച്ചുനീക്കലുകള്‍ ഗൗരവമായി കാണും: സുപ്രീംകോടതി

ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സുപ്രീം കോടതി പൂര്‍ണമായും നിര്‍ത്തിവെച്ചു. ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവ് ഇനിയും തുടരും. ഇത് സംബന്ധിച്ച ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് കോടതി നിര്‍ദേശിച്ചു.’സുപ്രീംകോടതി വിധി മേയറെ അറിയിച്ചതിനു ശേഷവും നടന്ന എല്ലാ പൊളിച്ചുനീക്കലുകളും ഞങ്ങള്‍ ഗൗരവമായി കാണും,’ രണ്ടാഴ്ചയ്ക്ക് ശേഷം Read More …

ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പില്‍ ഒന്നാമത്

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മണിപ്പൂര്‍ ഗുജറാത്തിനെ തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഗുജറാത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ്. മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍നേടി. ഗുജറാത്തിന്റെ Read More …