ലീഗിന് എസ്‌ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായാണ് ബന്ധമെന്ന് കോടിയേരി

കൊച്ചി: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മുസ്ലീം ലീഗാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ട് നടക്കുന്നത്. യഥാത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് മുസ്ലീം ലീഗാണ്. കേരളത്തില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നതും ലീഗാണ്. ലീഗിന്റെ ഈ സമീപനമാണ് കോണ്‍ഗ്രസിനെ Read More …

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വീണ്ടും രൂക്ഷമായതോടെ കേരളത്തില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കി. ദുരന്തനിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മാസ്‌കും സാനിറ്റൈസറുമടക്കമുള്ള രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന Read More …

എല്‍.പി. സ്‌കൂള്‍ അധ്യാപകരെ ലക്ചറര്‍ പോസ്റ്റിലേക്ക് നിയമിക്കുന്നു: ആരോപണവുമായി പി.കെ. ഫിറോസ്

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കയാണ്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89 പേരെയാണ് സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. 2018 നവമ്ബറിലാണ് പാര്‍ട്ടിക്ക് താത്പര്യമുള്ള Read More …

വൈസ് ചാന്‍സിലര്‍ നിയമനം: ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താന്‍ തമിഴ്‌നാട് നിയമസഭയില്‍ ബില്ല്

ചെന്നൈ: സര്‍വകലാശാലകളിലെ വൈസ്ചാന്‍സിലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്താനുള്ള ബില്ലുമായി തമിഴ്‌നാട് നിയമസഭ. ഊട്ടിയില്‍ ദേശീയ, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരുടെ കോണ്‍ഫ്രന്‍സ് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഉദ്ഘാടനം ചെയ്ത അതേ ദിവസമാണ് ഗവര്‍ണര്‍പദവിയുടെ അധികാരം പരിമിതപ്പെടുത്താനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ലാത്തത് ഉന്നത വിദ്യാഭ്യാസ Read More …

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന്‌ സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കും: എ വിജയരാഘവന്‍

തൃശൂര്‍> ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നതെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. വരും തലമുറക്ക് പഠനത്തിനൊപ്പം തൊഴില്‍ നൈപുണ്യം പകര്‍ന്ന് പുതിയ യുവതലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി കേരളയുടെ (ടിഒവിയുകെ) സംസ്ഥാന സമ്മേളനം മണ്ണുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Read More …

ശ്രീനിവാസന്‍ കൊലപാതകം :കൊലയാളികള്‍ സഞ്ചരിച്ച ഇരുചക്രവാഹനം കണ്ടെടുത്തു

പാലക്കാട്:ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കൊലയാളികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കണ്ടെടുത്തു. KL 09 AK 6726 എന്ന നമ്ബരിലുള്ള സ്‌കൂട്ടറാണ് കണ്ടെത്തിയത്. തടുക്കശ്ശേരി മുളയംകുഴിയിലെ റബര്‍ പുകപ്പുരയ്ക്ക് പിന്നിലായാണ് വാഹനം ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഇഖ്ബാലാണ് അന്വേഷണ സംഘത്തിന് വാഹനം കാണിച്ചു കൊടുത്തത്. ശ്രീനിവാസനെ കൊലപ്പെടുത്തിയ മൂന്നുപേരില്‍ ഒരാള്‍ ഇഖ്ബാല്‍ ഓടിച്ചിരുന്ന വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. Read More …

ഇന്നും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ; വ്യാഴാഴ്ച വരെ തുടരും

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. കേരള- കര്‍ണ്ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അഞ്ച് ദിവസം Read More …

ബസില്‍ അമ്മയുടെ കൈയില്‍ ഇരുന്ന ആറ് വയസുകാരിയെ കടന്നുപിടിച്ചു; അറസ്റ്റ്

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ആറ് വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം. സംഭവത്തില്‍ നിലമ്ബൂര്‍ സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയാണ് തൃശൂര്‍ – കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ Read More …