രാജ്യത്ത് 24 മണിക്കൂറില്‍ 2067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക് 0.49 ശതമാനം

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ 2067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്ബിലുള്ളത്. ദില്ലിയിലെ കൊവിഡ് Read More …

സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു; മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്-ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയായും ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായും വര്‍ധിപ്പിച്ചു. ടാക്‌സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി. നിരക്ക് വര്‍ധിപ്പിക്കാനുള്ള രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. മെയ്‌ ഒന്നുമുതല്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് ആലോചന. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ Read More …

ഇന്ത്യ രാജ്യതാത്പര്യം മുന്‍നിര്‍ത്തി നിലപാടില്‍ ഉറച്ചുനിന്നു; നരേന്ദ്രമോദി

ഡല്‍ഹി: ലോകം രണ്ട് തട്ടിലായി നിലകൊണ്ട സമയത്ത് ഇന്ത്യ ശക്തമായ സ്വതന്ത്ര നിലപാട് സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ രാജ്യതാത്പര്യവും മനുഷ്യത്വവും മുന്‍നിര്‍ത്തിയുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്ന് ബിജെപിയുടെ സ്ഥാപക ദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ സ്ഥാപക ദിനത്തിന് Read More …

മാനന്തവാടി ആര്‍ടിഒ ഓഫീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: വയനാട്ടില്‍ ഗതാഗതവകുപ്പ് ജീവനക്കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. സര്‍കാര്‍ ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍കാണ് സിന്ധു. രാവിലെയാണ് സിന്ധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ്. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. Read More …

നടിയെ അക്രമിച്ച കേസ്: ബൈജു പൗലോസ് നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി.കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി. തുടരന്വേഷണ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു എന്നാണ് അന്വേഷണ Read More …

മങ്കട ഖത്തര്‍ കെ.എം.സി.സിയുടെ സമൂഹ നോമ്പുതുറഒമ്പതാം വര്‍ഷത്തിലേക്ക്

മലപ്പുറം: മങ്കട മണ്ഡലം ഖത്തര്‍ കെ.എം.സി.സി നടത്തുന്ന സമൂഹ നോമ്പുതുറയും അത്താഴ വിതരണവും ഒമ്പതാം വര്‍ഷത്തിലേക്ക്. മങ്കട മണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റി,ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ എന്നിവ മുഖേനയാണ് ഖത്തര്‍ കെ.എം.സി.സി റമദാനിലെ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്. മലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് പുണ്യമാസത്തിലെ 30 ദിവസവും നോമ്പുതുറക്കുള്ള വിഭവങ്ങളും അത്താഴഭക്ഷണവും Read More …

വിട ചൊല്ലിയത് മതമൈത്രിയുടെ സന്ദേശവാഹകന്‍
പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മതമൈത്രിയുടെ സന്ദേശവാഹകന്‍ വിട ചൊല്ലി.മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഉന്നതമൂല്യങ്ങളുടെ സംരക്ഷണത്തിനായി ആയുസ്സുമുഴുവന്‍ പ്രവര്‍ത്തിച്ച ജനനായകന്റെ അപരിഹാര്യമായ നഷ്ടമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്. ആദരണീയനായ ഹൈദരലി ശിഹാബ് തങ്ങളുടെ വിയേഗം സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. ഇത് കേവലംരാഷ്ട്രീയമായ ശൂന്യത മാത്രമല്ല സൃഷ്ടിക്കുന്നത്. നമ്മുടെ മത, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളെയെല്ലാം ബാധിക്കുന്നതാണ്.കേരളീയ പൊതുസമൂഹത്തില്‍ Read More …

മരണപ്പെട്ടത് മുസ്ലിം സമൂഹത്തിന്റെ ആത്മീയരാഷ്ട്രീയ നേതാവ്

മലപ്പുറം: കേരളീയ മരണപ്പെട്ടത് മുസ്ലിം സമൂഹത്തിന്റെ ആത്മീയരാഷ്ട്രീയ നേതാവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിം സമൂഹത്തിന്റെ അഭയം കേന്ദ്രമായ കൊടപ്പനക്കല്‍ തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന നേതൃസാന്നധ്യമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും(പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില്‍ മൂന്നാമനായി 1947 ജൂണ്‍ Read More …