ബജറ്റിലെ പല പ്രഖ്യാപനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നത്; ധനമന്ത്രി രാഷ്ട്രീയം കുത്തിനിറച്ചു- വി ഡി സതീശന്‍

തിരുവനന്തപുരം: ബജറ്റ് പ്ര്യഖ്യാപനങ്ങളില്‍ അവ്യക്തതയുണ്ടെന്നും പല പ്രഖ്യാപനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാറിന്റെ ബജറ്റും നയപ്രഖ്യാപനവും തമ്മില്‍ രാഷ്ട്രീയത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. നയപ്രഖാപനത്തില്‍ പറയേണ്ടത് ബജറ്റില്‍ പറഞ്ഞു. ബജറ്റിന്റെ പവിത്രത തകര്‍ക്കുന്ന തരത്തില്‍ രാഷ്ട്രീയം നിറച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷം നിര്‍ദേശിച്ച ചില കാര്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയതിന് Read More …

കൊടകരകേസില്‍ 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ഇ.ഡിയോട് ഹൈക്കോടതി

കൊടകര കുഴല്‍പ്പണ കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ 10 ദിവസത്തിനകം മറുപടി നല്‍കാന്‍ ഇ.ഡിക്ക് ഹൈക്കോടതി നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയര്‍ന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ഹരജി നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് Read More …

ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

മലപ്പുറം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന വില്‍പ്പനകള്‍ക്കും നിയന്ത്രണം ശക്തമാക്കി. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി കൊടുത്തിരിക്കുന്നത്. ഹോട്ടലുകള്‍ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാം എന്ന് അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദനീയമായ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുവരെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുത്തുകയും വേണം. അല്ലാത്ത പക്ഷം നടപടിയുണ്ടാകും. കണ്ടെയ്ന്‍മെന്റ് Read More …

ഇന്ത്യക്ക് അമേരിക്ക കോവിഡ് വാക്സിന്‍ നല്‍കും, മോദിയെ വിളിച്ച്‌ കമല ഹാരിസ്

ന്യൂഡല്‍ഹി: ഇന്ത്യക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ അമേരിക്ക. ഗ്ലോബല്‍ വാക്സിന്‍ പങ്കുവെക്കല്‍ നയതന്ത്രത്തിന്‍റെ ഭാഗമായാണ് അമേരിക്ക ഇന്ത്യക്ക് വാക്സിന്‍ നല്‍കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലഫോണില്‍ വിളിച്ച്‌ യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. ഏതാണ്ട് 25 മില്യണ്‍ വാക്സിന്‍ ഡോസുകളാണ് അമേരിക്ക ലോകരാജ്യങ്ങളുമായി പങ്കുവെക്കുക. കരീബിയന്‍ രാജ്യങ്ങള്‍, Read More …

കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന് 92 രൂപ കടന്നു, 92 രൂപ 4 പൈസയായി. പെട്രോള്‍ 96 രൂപ 47 പൈസ. കൊച്ചിയില്‍ പെട്രോള്‍ വില 94.86 രൂപയായി. ഡീസലിന് 90.27 രൂപയുമായി. ഈ വര്‍ഷം മാത്രം പെട്രോള്‍ -ഡീസല്‍ Read More …

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിര്‍ദേശങ്ങളില്ല; മഹാമാരികാലത്ത്​ സര്‍ക്കാറി​െന്‍റ കരുതല്‍

തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കു​േമ്ബാഴും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറി​െന്‍റ ആദ്യ ബജറ്റ്​. കോവിഡ്​ പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നാണ്​ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്​തമാക്കിയത്​. വരുമാനം കുറഞ്ഞതും ചെലവ്​ കൂടിയതും മൂലം കടുത്ത പ്രതിസന്ധിയാണ്​ കേരളം അനുഭവിക്കുന്നത്​. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ജനങ്ങളെ Read More …

വയറുവേദന ; ഗുര്‍മീത് വീണ്ടും ആശുപത്രിയില്‍; പരിശോധന കഴിഞ്ഞ് ജയിലിലേക്ക് മാറ്റി

ന്യൂഡല്‍ഹി : പീഡനക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ (ഡി.എസ്.എസ്) തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . രോഹ്തകിലെ പി.ജി.ഐ.എം.എസില്‍ നടത്തിയ പരിശോധനക്ക് ശേഷം അദ്ദേഹത്തെ ജയിലിലേക്ക് തന്നെ തിരിച്ചെത്തിച്ചു. “ഗുര്‍മീതിന്റെ ആരോഗ്യ നില ​ഗുരുതരമല്ല. പരിശോധിക്കുകയും സി.ടി സ്കാന്‍ ചെയ്യുകയുമുണ്ടായി. പരിശോധന ഫലത്തിനായി കാത്തിരിക്കുന്നു Read More …

ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി പാക് സുപ്രീംകോടതി

ഇസ്ലാമാബാദ്: പാകിസ്താന്റെ അനിയന്ത്രിതമായ കടമെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം കൊടുക്കാന്‍ പോലും സംവിധാന മില്ലാത്ത ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രാജ്യത്തെ പതനത്തിലേക്കാണ് നയിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദാണ് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പരാതി പരിഗണിക്കവേ ഇമ്രാന്‍ഖാന് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ പല മേഖലയിലേയും സര്‍ക്കാര്‍ Read More …