കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്ബുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദേശം. നഗരങ്ങളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ പരിശോധിച്ച്‌ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥരോട് Read More …

‘രാജ്യത്തിന്റെ അന്തസ്സ് ഇടിക്കുന്നു’; മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് രാജ്യത്തിന്റെ അന്തസ്സ് ഇടിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ രാഷ്ട്രീയ നേട്ടത്തോടെയാണ് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എപ്പോള്‍, എവിടെ ഉയര്‍ത്തണമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ആരുടെയും പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശനം. സംഘനകളുടെ പേരും എടുത്തുപറഞ്ഞില്ല. ”ചിലര്‍ ചില പ്രശ്‌നങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നു, മറ്റ് ചിലതില്‍ കാണുന്നില്ല. സമാനമായ സംഭവങ്ങളിലും Read More …

ഇന്ധനവില വര്‍ധനയ്ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് എ വിജയരാഘവന്‍

ജി.എസ്‌.ടിയുടെ പരിധിയില്‍പ്പെടുത്തി വിലകൂട്ടി കൊള്ള തുടരാനാണ്‌ ആസൂത്രിത നീക്കം. ഇന്ധന നികുതി കുറച്ച്‌ വില വര്‍ദ്ധനയില്‍ നിന്ന്‌ ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന്‌ വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

പരസ്ത്രീ ബന്ധം: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു; ഒരു മരണം

നോയിഡ: പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കുത്തേറ്റ് ഒരാള്‍ മരിക്കുകയും മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിക്ക് സമീപം നോയിഡയിലാണ് സംഭവം. ഭര്‍ത്താവ് അനിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ ക്രാന്തി ആരോപിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് പോയ ക്രാന്തി, സഹോദരന്‍റെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. Read More …

സ്വേച്ഛാധിപതിയല്ല ; താന്‍ കണ്ടിട്ടുള്ളതില്‍വച്ച്‌ ഏറ്റവും വലിയ ജനാധിപത്യ നേതാവാണ് നരേന്ദ്ര മോദി : അമിത്ഷാ

ന്യൂഡല്‍ഹി:താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജനാധിപത്യ നേതാവാണ് നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സ്വേച്ഛാധിപതിയാണെന്ന ആരോപണങ്ങളും അമിത്ഷാ തള്ളി. വേറിട്ട രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി . “മോദിജിയെപ്പോലെ ഒരു കേള്‍വിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്ത് വിഷയത്തിലുള്ള Read More …

ഇന്ധന വിലവര്‍ധനയില്‍ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

തിരുവനന്തപുരം: വര്‍ഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന ഇന്ധന വില വര്‍ദ്ധനവെന്ന്​ പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പെട്രോളിന് പിന്നാലെ ഡീസലിനും നൂറു രൂപ കടന്നിരിക്കുകയാണ്. ഇതിന്റെ കാസ്കേഡിങ് എഫക്റ്റ് അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവ് മുതല്‍ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ടാക്കി Read More …

മലപ്പുറം സ്വദേശിനിയുടെ ദുരൂഹ മരണം; ഭര്‍ത്താവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

മലപ്പുറം സ്വദേശി ഉമ്മുകുല്‍സുവിന്‍റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍. ഒളിവിലുള്ള താജുദ്ദീനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് കൊണ്ടോട്ടി സ്വദേശിയായ ഉമ്മുകുല്‍സുവിനെ കോഴിക്കോട് വീര്യമ്ബ്രത്ത് അസ്വാഭാവികമായ രീതിയില്‍ മരിച്ചതായി കണ്ടെത്തിയത്. ഉമ്മുകുല്‍സുവിനെ ആശുപത്രിയില്‍ എത്തിക്കും മുമ്ബേ തന്നെ ഭര്‍ത്താവ് താജുദ്ദീന്‍ ഒളിവില്‍ പോവുകയായിരുന്നു. ഭര്‍ത്താവ് താജുദ്ദീന്‍റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരെയും Read More …

16 കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: ബയോളജി അധ്യാപകന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത : ട്യൂഷന്‍ ക്ലാസിനിടെ അധ്യാപകന്‍ 16 കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ Read More …