സി.പി.എമ്മില്‍ നടക്കുന്നത് ബിംബവത്കരണം; ക്യാപ്റ്റന്‍ നടുക്കടലില്‍ -മുല്ലപ്പള്ളി

സി.പി.എമ്മില്‍ നടക്കുന്നത് ബിംബവത്കരണമാണെന്നും ക്യാപ്റ്റന്‍ നടുക്കടലിലാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരിലെ പ്രചരണ പരിപാടിയില്‍ ഇവന്‍റ് മാനേജ്മെന്‍റ് കമ്ബനി തയാറാക്കിയ രണ്ടായിരത്തോളം പേരാണ് ക്യാപ്റ്റന്‍ എന്ന് വിളിച്ചത്. അവര്‍ യോഗവും കഴിഞ്ഞ് കൂലിയും വാങ്ങി പോയി. ജനാധിപത്യ സ്വഭാവമില്ലാത്ത ബിംബവത്കരണമാണ് സി.പി.എമ്മില്‍ നടക്കുന്നത്. ക്യാപ്റ്റന്‍ നടുക്കടലിലാണ് -മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ലെന്ന് കോടിയേരി പറഞ്ഞതാണ്. Read More …

യു ഡി എഫ്- എസ് ഡി പി ഐ ബന്ധം: ആരോപണം തള്ളി കുഞ്ഞാലിക്കുട്ടി

മലപ്പുറം : യു ഡി എഫ്- എസ് ഡി പി ഐ ബന്ധം എന്ന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി മുസ്ലിം ലീഗ് നേതാവും വേങ്ങര സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി. പരാജയ ഭീതിമൂലമാണ് മുഖ്യമന്ത്രി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ വിഷയത്തിലടക്കം കേന്ദ്രവുമായി വലിയ പോരാട്ടം Read More …

മോദി എന്തുകൊണ്ട് സിപിഎം മുക്ത ഭാരതമെന്ന് പറയുന്നില്ല, ചോദ്യങ്ങള്‍ ഉന്നയിച്ച്‌ രാഹുല്‍ ഗാന്ധി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിലെ വാക്കുകള്‍ സിപിഎമ്മിനെതിരെ പ്രചാരണായുധമാക്കി രാഹുല്‍ ഗാന്ധി. മോദി ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. എവിടെയൊക്കെ പോകുമ്ബോഴും ഇത് തന്നെയാണ് മോദി പറയുന്നത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെ പറയുന്നത് കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്നതിനെ കുറിച്ചാണ്. എന്നാല്‍ ഇന്നേ വരെ സിപിഎം മുക്ത ഭാരതമെന്ന് മോദി പറഞ്ഞിട്ടില്ല. സിപിഎമ്മിനെതിരെ ഇതുവരെ Read More …

പൗരത്വ നിയമത്തില്‍ രാഹുലിന്റെ നിലപാട്

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി എം.പി. വ്യക്തമാക്കി. കേരളത്തിലും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പിലാക്കില്ല.ഇക്കാര്യത്തില്‍ ആസാമിലും കേരളത്തിലും ഒരാളും ഭയപ്പെടേണ്ടതില്ല. കേന്ദ്ര കരിനിയമങ്ങള്‍ക്കെതിരെ ജനങ്ങളോടൊപ്പം ഉണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നിയമവും യു.ഡി.എഫ് അധികാരത്തില്‍ Read More …

ഏഴു മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്​കാമറ സ്ഥാപിക്കണമെന്ന്​ ഹൈകോടതി

പ​യ്യ​ന്നൂ​ര്‍: ജി​ല്ല​യി​ലെ ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്​​കാ​മ​റ സ്ഥാ​പി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്​ ഹൈ​കോ​ട​തി നി​ര്‍ദേ​ശം ന​ല്‍​കി​യ​താ​യി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി പ​യ്യ​ന്നൂ​രി​ല്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശ്ശേ​രി, ത​ളി​പ്പ​റ​മ്ബ്, ധ​ര്‍മ​ടം, പേ​രാ​വൂ​ര്‍, ക​ണ്ണൂ​ര്‍, ത​ല​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ്​ വെ​ബ്​ കാ​മ​റ സ്ഥാ​പി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍​കി​യ​ത്. ക​ള്ള​വോ​ട്ട് ത​ട​യു​ന്ന​തി​നു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് Read More …

വികസനത്തില്‍ നേമം ഗുജറാത്തിനൊപ്പം; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : വികസനകാര്യത്തില്‍ നേമം ഗുജറാത്തിനൊപ്പമാണെന്ന് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. വികസന കാര്യത്തില്‍ ബിജെപിയുടെ മാതൃക സംസ്ഥാനം എന്ന നിലയിലാണ് ഗുജറാത്തിനോട് ഉപമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്‍റെ വരവോടെ ബിജെപിയുടെ വോട്ട് ചോര്‍ച്ചയുണ്ടാകുമെന്ന ആരോപണം തെറ്റാണെന്നും കോണ്‍ഗ്രസ്സിന്‍റെ വോട്ട് ചോരാതെ അവര്‍ നോക്കിയാല്‍ മതിയെന്നും കുമ്മനം പറഞ്ഞു. ജനങ്ങള്‍ക്ക് ഭൗതികമായ നേട്ടങ്ങളുണ്ടായത് കൊണ്ട് മാത്രം Read More …

റമദാന്‍; കുവൈത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തി സമയം നാല്‌ മണിക്കൂറായി കുറച്ചു

കുവൈത്തില്‍ റമദാന്‍ മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തി സമയം 4 മണിക്കൂറായി കുറച്ചതായി കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍.റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം നാലര മണിക്കൂര്‍ മാത്രമായിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം അധികൃതരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. എന്നാല്‍ ഓരോ സ്ഥാപനത്തിലെയും ജോലിയുടെ സ്വഭാവം അനുസരിച്ചു സമയ ക്രമത്തില്‍ മാറ്റം Read More …

കലാശക്കൊട്ടില്ല; ബൈക്ക് റാലി 72 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം

വോട്ടെടുപ്പ് നടക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന തരത്തില്‍ ബൈക്ക് റാലികള്‍ക്കിടെ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവണതകള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ വോട്ടിങ് നടക്കുന്നതിന് തൊട്ടടുത്ത ദിവസത്തിലും വോട്ടിങ് ദിനത്തിലും ബൈക്ക് റാലികള്‍ അനുവദിക്കില്ല. അതേസമയം വോട്ടെടുപ്പ് തീരുന്നതിന് 48 മണിക്കൂര്‍ മുമ്പ് Read More …