തിരുവല്ല സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞു

കുവൈത്ത്‌സിറ്റി: തിരുവല്ല സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. തിരുവല്ല തെങ്ങേലി മണലിത്തറ വീട്ടില്‍ എബ്രഹാം കുര്യന്‍ (സാബു-60) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി മിശരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ജെസ്സി (ഫര്‍വാനിയ ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നേഴ്‌സ്). മക്കള്‍: ജിത്തു, ജിതിന്‍: മരുമകള്‍ റിങ്കി ജിത്തു. എല്ലാവരും കുവൈത്തിലാണ്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ Read More …

ജാമ്യം ലഭിക്കാന്‍ കബളിപ്പിച്ചോയെന്നു സംശയം; ഇബ്രാഹിംകുഞ്ഞിന് കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : ജാമ്യം നേടാന്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്​ ജാമ്യം നേടിയിരുന്നത്​. എന്നാല്‍ ഗുരുതര അസുഖം എന്നു പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളില്‍ കണ്ടതായി ​കോടതി പറഞ്ഞു. കോടതിയുടെ നിലപാട്​ പ്രതികൂലമായതോടെ ഇളവ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇബ്രാഹിം കുഞ്ഞ് പിന്‍വലിച്ചു. ഹര്‍ജി Read More …

ദക്ഷിണ സുഡാനില്‍ ഉണ്ടായ വിമാനാപകടത്തില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനിലെ ജോങ്‌ലെയ് സംസ്ഥാനത്ത് എയര്‍സ്ട്രിപ്പില്‍ വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചുവെന്ന് മേഖലാ ഗവര്‍ണറും എയര്‍ലൈനും അറിയിച്ചു. വാണിജ്യ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ചൊവ്വാഴ്ച ഉച്ചയോടെ പിയേരിയിലെ എയര്‍സ്ട്രിപ്പില്‍ നിന്ന് ജുബയിലേക്കുള്ള മടക്ക വിമാനത്തില്‍ ആയിരുന്നുവെന്നും അറിയിച്ചു. ഇതിന് ഒരു നിര്‍ദ്ദിഷ്ട മരണസംഖ്യ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല, 24 പേര്‍ വരെ Read More …

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ 856 ഗ്രാം സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 856 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 34 ലക്ഷത്തിലധികം വില വരും. കോഴിക്കോട് സ്വദേശി മുഹമ്മദ് ജസീം എന്നയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. രണ്ട് ദിവസങ്ങളിലായി 1600 ഗ്രാമിലധികം Read More …

പ്രവര്‍ത്തകര്‍ മുഴുവന്‍ ബിജെപിയില്‍ ചേര്‍ന്നു, പത്തനംതിട്ടയിലും സിപിഎം ഓഫീസ് ബിജെപി ഓഫീസായി

പത്തനംതിട്ട: തിരുവനന്തപുരത്ത് രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ഓഫീസടക്കം ബിജെപിയിലേക്ക് ചേര്‍ന്നതിന് പിന്നാലെ പത്തനംതിട്ടയിലും സമാന സംഭവം. പത്തനംതിട്ട ജില്ല റാന്നി മണ്ഡലം പെരുനാട് പഞ്ചായത്ത്‌ കക്കാട് വാര്‍ഡിലെ പ്രവര്‍ത്തകര്‍ മുഴുവന്‍ ബിജെപിയില്‍ ചേര്‍ന്നതിനാല്‍ സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഫേസ്‌ബുക്കില്‍ പറയുന്നത് , അതേസമയം സംഭവത്തില്‍ സിപിഎം പ്രതികരിച്ചിട്ടില്ല. ചിത്രങ്ങള്‍ Read More …

ശുഭ്രവസ്ത്രധാരിയായ ആധുനിക സന്യാസിയാണ് ശ്രീ എമ്മെന്ന് കെ.ടി ജലീല്‍

കോഴിക്കോട്: മനുഷ്യസ്നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്രധാരിയായ ആധുനിക സന്യാസിയാണ് ശ്രീ എമ്മെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സല്‍സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന് സര്‍ക്കാര്‍ ഭൂമി നല്‍കിയത് വിവാദമായിരിക്കെയാണ് കെ.ടി ജലീലിന്‍റെ ഫേസ്ബുക് പോസ്റ്റ്. ശ്രീ എമ്മിന് യോഗ റിസര്‍ച്ച സെന്‍റര്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയതിനെ ന്യായീകരിച്ചുകൊണ്ടാണ് കുറിപ്പ്. Read More …

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണ്; തോമസ് ഐസക്‌

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച്‌ കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തില്‍ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിഫ്‌ബി എന്താണെന്ന് പോലും എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിലെ Read More …

കെട്ടിടത്തിന് മുകളില്‍ നിന്ന് മൂന്ന് വയസുകാരനെ യുവതി എറിഞ്ഞുകൊന്നു

ഹൈദരാബാദ്: കെട്ടിടത്തിന് മുകളില്‍ നിന്ന് മൂന്ന് വയസുകാരനെ യുവതി എറിഞ്ഞുകൊന്നു. ഹൈദരാബാദില്‍ ആണ് സംഭവം നടന്നത്. ഭര്‍ത്താവ് ഭര്‍ത്തൃസഹോദരന്റെ മകനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്നതില്‍ മനംനൊന്താണ് യുവതി കുഞ്ഞിനെ എറിഞ്ഞ് കൊന്നത്. അയേഷ എന്ന ഇരുപത്തിരണ്ട്കാരിയാണ് കുട്ടിയെ രണ്ടാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നത്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ Read More …