സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഒരാഴ്ചക്കകം- പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. ‘യുഡിഎഫുമായി Read More …

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കു പങ്കുള്ളതായി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയെന്ന് കസ്റ്റംസ്

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്ത്/ഡോളര്‍ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് എറണാകുളത്തെ പ്രത്യേക സാമ്ബത്തിക കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സത്യവാങ്മൂലത്തില്‍ Read More …

വിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയെ യുവതിയെ പിതാവ്​ കൊലപ്പെടുത്തി

ജയ്​പുര്‍: ദലിത്​ യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ്​ കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തി. രാജസ്​ഥാനിലെ ദൗസ ജില്ലയിലാണ്​ മനസാക്ഷിയെ നടുക്കുന്ന ക്രൂരത.ഫെബ്രുവരി 16ന് വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം പിങ്കി സൈനിയെന്ന 19കാരിയുടെ വിവാഹം നടത്തിയിരുന്നു . തുടര്‍ന്ന് അഞ്ച്​ ദിവസത്തിനുശേഷം കാമുകന്‍ റോഷന്‍ മഹാവറിനൊപ്പം (23) പിങ്കി ഓടിരക്ഷപ്പെട്ടു. ഇതില്‍ കുപിതനായ പിതാവ്​ ശങ്കര്‍ ലാല്‍ മകളെ Read More …

ആ ​പ​രി​പ്പ് ഇ​വി​ടെ​യും വേ​വും; മു​ഖ്യ​മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി സു​രേ​ന്ദ്ര​ന്‍

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ദ​വി​ക്ക് ചേ​ര്‍​ന്ന​ത​ല്ലെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി അ​ന്ത​സ് മ​റ​ക്കു​ക​യാ​ണ്. ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ര്‍​ട്ടി​ക്കാ​ര​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​ത് കേ​ര​ള​മാ​ണ്, ഞ​ങ്ങ​ള്‍ നേ​രി​ടും, ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല തു​ട​ങ്ങി​യ Read More …

പാര്‍ട്ടി അവഗണന: വയനാട്ടില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചവരുടെ എണ്ണം നാലായി

വയനാട്: കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ നിന്ന് പാര്‍ട്ടി വിട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് ജില്ലയിലെ മുതിര്‍ന്ന നാല് പേര്‍ പാര്‍ട്ടി വിടുന്നത്. മുന്‍ കെപിസിസി അംഗമായ കെ കെ വിശ്വനാഥനാണ് ആദ്യം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തൊട്ടുപിന്നാലെ കെപിസിസി സെക്രട്ടറിയായ എം എസ് വിശ്വനാഥന്‍ Read More …

ഇ.ഡി ആര്‍ക്ക്​ വേണ്ടിയാണ്​ ചാടിയിറങ്ങിയതെന്ന്​ അറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ട -മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്​ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്​ബിക്കെതിരായ നിര്‍മല സീതാരാമന്‍റെ പരാമര്‍ശങ്ങള്‍ ജനം മുഖവിലക്കെടുക്കാത്തത്​ കൊണ്ടാണ്​ ഇ.ഡി അന്വേഷണത്തിന്​ ഉത്തരവിട്ടത്​. ഇ.ഡിയെ ഉപയോഗിച്ച്‌​ സംസ്ഥാന സര്‍ക്കാറിനെ ആക്രമിക്കാനാണ്​ ശ്രമം​. കിഫ്​ബിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്​. അതിരു കവിഞ്ഞ വ്യഗ്രതയാണ്​ കിഫ്​ബിക്കെതി​രായ അന്വേഷണത്തില്‍ ഇ.ഡിക്കുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിനിടെ വനിത Read More …

ഇനിയാരും കോണ്‍ഗ്രസ്സ് വിടില്ലെന്ന് കെ മുരളീധരന്‍

വയനാട്: വയനാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രോഗം മാറ്റുമെന്ന് കെ. സുധാകരന്‍ എംപി. മരുന്ന് എന്താണെന്ന് പറയുന്നില്ല. ഇനി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഇനി ആരും പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കില്ലെന്ന് കെ. മുരളീധരന്‍ എംപിയും പറഞ്ഞു. ജില്ലയിലെ പാര്‍ട്ടി കൊഴിഞ്ഞുപോക്കും സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങളും ചര്‍ച്ച ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ജില്ലയിലെ നേതാക്കളെ ഡിസിസി ഓഫിസിലേക്ക് വിളിച്ചു Read More …

സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യം: ടീക്കാറാം മീണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കായി തൈക്കാട് ഹെല്‍ത്ത് ആന്റ് ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച റിഫ്രഷ്മെന്റ് കോഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ അവരവരുടെ രാഷ്ട്രീയം പൂര്‍ണമായി മാറ്റി വച്ചു വേണം തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ Read More …