ഭോപ്പാല്‍: ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കാണാതായ വൃദ്ധയെ തെരുവു നായ്ക്കള്‍ കൊന്നു തിന്ന നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ രാജ്ഗഡ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 80 വയസ്സുള്ള മുത്തശ്ശിയെ കഴിഞ്ഞ ദിവസം കാണാതാവുകയായിരുന്നു. ഇതിനിടെ നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞിടത്ത് നായ്ക്കള്‍ കൊന്നു തിന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തെരുവില്‍ കഴിഞ്ഞിരുന്ന വൃദ്ധയെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇവരെ കാണാതാവുകയായിരുന്നു. തെരുവിലേയ്ക്ക് മടങ്ങിയതാകാം എന്നു കരുതി അധികൃതര്‍ കാര്യമായ അന്വേഷണം നടത്തിയില്ല.
തുടര്‍ന്ന് ഞായറാഴ്ച നായ്ക്കള്‍ കൊന്നു തിന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
