എല്‍ഇഡി ടെലിവിഷന്‍: വിലകുറച്ച് വിപണി പിടിക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍

മുംബൈ: കടുത്ത മത്സരം നേരിടുന്ന എല്‍ഇഡി ടെലിവിഷന്‍ രംഗത്ത് വിപണി പിടിക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍ വിലയില്‍ 15 ശതമാനംവരെ കുറവ് വരുത്തുന്നു. ചെറുകിട ബ്രാന്‍ഡുകളായ മൈക്രോമാക്‌സ്, ഇന്റക്‌സ്, ടിസിഎല്‍, ബിപിഎല്‍, സാന്‍സുയ് തുടങ്ങിയ കമ്ബനികളുടെ മത്സരം ചെറുക്കുന്നതിനാണ് എല്‍ജി, സാംസങ്, സോണി എന്നീ വന്‍കിടക്കാര്‍ വില കുറയ്ക്കാന്‍ തയ്യാറെടുക്കുന്നത്.

22,000 കോടി മൂല്യമുള്ള എല്‍ഇഡി ടെലിവിഷന്‍ വിപണിയില്‍ മികച്ച സാന്നിധ്യമുറപ്പിക്കുകയാണ് മുന്‍നിര ബ്രാന്‍ഡുകളുടെ ലക്ഷ്യം. മുന്‍നിര ബ്രാന്‍ഡുകളെ അപേക്ഷിച്ച് ചെറുകിട ബ്രാന്‍ഡുകള്‍ എല്‍ഇഡി ടെലിവിഷന്റെ വിലയില്‍ 2000 രൂപ മുതല്‍ 10,000 രൂപവരെ വില കുറച്ചാണ് വില്ക്കുന്നത്.

അടുത്തകാലത്തായി ഓണ്‍ലൈന്‍, ഓഫ് ലൈന്‍ വില്പനയില്‍ ചെറുകിട ബ്രാന്‍ഡുകള്‍ ശ്രദ്ധേയമായ സാന്നിധ്യമാകുന്നത് വന്‍കിട ബ്രാന്‍ഡുകള്‍ക്ക് ഭീഷണിയായിരുന്നു.
എല്‍ജി, സാംസങ്, സോണി എന്നീ വന്‍കിട കമ്ബനികളുടേതാണ് നിലവില്‍ ഈ മേഖലയിലെ 80 ശതമാനം വിഹിതവും.

Leave a Reply

Your email address will not be published. Required fields are marked *