മലപ്പുറം: അലിഗഢ് മലപ്പുറം സെന്ററിനോടുള്ള അവഗണനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധമിരമ്പി. പെരിന്തല്‍മണ്ണ ചേലാമലയിലെ ഓഫ് കാമ്പസിലേക്ക് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി നിരന്നു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി വായനശാലക്ക് സമീപത്ത് നിന്നു തുടങ്ങിയ മാര്‍ച്ച് കാമ്പസ് ഗെയിറ്റിന് സമീപം പോലീസ് തടഞ്ഞു. മൂന്ന് കിലോമീറ്ററോളം പ്രകടനമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്തത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. അലീഗഢ് ഓഫ് കാമ്പസിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കെപിഎ മജീദ് ആവശ്യപ്പെട്ടു. അലീഗഢിലെ അതേ മാതൃകയാണ് മലപ്പുറത്ത് വിഭാവനം ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. കേന്ദ്രം ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിണക്കണം. പ്രതീക്ഷകളോടെയാണ് ഇവിടെ കാമ്പസ് തുടങ്ങിയത്. മുസ്‌ലിംലീഗ് നടത്തിയ പ്രക്ഷോഭത്തിന്റെ വിജയമാണ് ഓഫ് കാമ്പസ്. പ്രൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടിയാണ് യൂത്ത്‌ലീഗ് സമരത്തിനിറങ്ങിയത്. ഇത് വിജയം കണ്ടേ അടങ്ങൂ. യൂത്ത്‌ലീഗ് സമരം പ്രഖ്യാപിച്ചപ്പോഴേക്കും അലീഗഢ് വൈസ് ചാന്‍സലര്‍ പാണക്കാട്ട് എത്തിയത് യൂത്ത്‌ലീഗ് സമരത്തിന്റെ വിജയമാണ്. പ്രായോഗിക നടപടികളും തീരുമാനങ്ങളും നടപടികളും ഉടന്‍ വേണം. മലപ്പുറത്ത് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആക്ടില്‍ ഭേദഗതി വേണമെങ്കില്‍ നടത്തണം. മൂന്നൂറിലേറെ ഏക്കര്‍ ഭൂമിയില്‍ നാമമാത്രമായ കുട്ടികള്‍ക്കേ ഇപ്പോള്‍ അവസരമുള്ളൂ. മുസ്‌ലിംലീഗും കേരള സര്‍ക്കാറും സ്വപ്നം കണ്ടത് ഇതല്ല. ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ ജനപ്രതനിധികളെ അണി നിരത്തി സമരം ചെയ്യും. മജീദ് പറഞ്ഞു.
അനിവാര്യമായ സാഹചര്യത്തിലാണ് യൂത്ത്‌ലീഗ് സമരം ഏറ്റെടുത്തിട്ടുള്ളതെന്ന് സംസ്ഥാന പ്രസിഡണ്ട് പിഎം സാദിഖലി പറഞ്ഞു. അലീഗഢ് ഓഫ് കാമ്പസിനെ നോക്കുകുത്തിയാക്കാന്‍ യൂത്ത്‌ലീഗ് അനുവദിക്കില്ല. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. അലീഗഢ് സര്‍വകലാശലിയെല അതേ മോഡല്‍ വികസനം ഇവിടെ നടപ്പാക്കണം. യുപിഎ സര്‍ക്കാര്‍ അത്തരമൊരു പദ്ധതിയുമാണ് ഇവിടെ ഓഫ് കാമ്പസ് അനുവജിച്ചതെന്നും സാദിഖലി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ സുബൈര്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അഡ്വ നാലകത്ത് സൂപ്പി. സലീം കുരുവമ്പലം. സംസ്ഥാന ട്രഷറര്‍ കെഎം അബ്ദുല്‍ ഗഫൂര്‍. പികെ അബൂബക്കര്‍ ഹാജി, എകെ നാസര്‍, പ്രസംഗിച്ചു. മാര്‍ച്ചിനു പിഎം സാദിഖലി. സികെ സുബൈര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള. കെപി താഹിര്‍, സിപിഎ അസീസ്. റഷീദ് ആലായന്‍, പികെ ഫിറോസ്. കെടി അബ്ദുറഹിമാന്‍. അഷ്‌റഫ് മാടാന്‍, ടിപി അഷ്‌റഫലി. നൗഷാദ് മണ്ണിശേരി. നജീബ് കാന്തപുരം. ഉസ്മാന്‍ താമരത്ത്. എംഎസ് നാസര്‍, സിഎ സാജിദ്. സികെ ഹാമിദ് നിയാസ്, വിടി സുബൈര്‍ തങ്ങള്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, വിപി ലുഖ്മാന്‍ നേതൃത്വം നല്‍കി. മാര്‍ച്ചിനു ശേഷം യൂത്ത്‌ലീഗ് നേതാക്കള്‍ സെന്റര്‍ ഡയറക്ടറെ കണ്ട് ചര്‍ച്ച നടത്തി. എത്രയും വേഗത്തില്‍ വികസന പദ്ധതികളും പുതിയ സ്ഥാപനങ്ങളും തുടങ്ങാന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു.
2011ല്‍ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച അലിഗഡ് കാമ്പസ് തുടങ്ങിയടത്ത് തന്നെ നില്‍ക്കുന്ന ദയനീയ സ്ഥിതിയാണുള്ളതെന്ന് മാര്‍ച്ച് ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ 143 ഏക്കര്‍ ഭൂമിയേറ്റെടുത്ത് നല്‍കിയിട്ടും അതിന്റെ യാതൊരു ഗുണഫലവും ലഭ്യമായിട്ടില്ല. അലിഗഡില്‍ തുടരുന്ന ഇന്റേണല്‍ റിസര്‍വേഷന്‍ നിയമപ്രകാരം സംസ്ഥാനത്ത് നിന്നും വിരലിലെണ്ണാവുന്ന കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുന്നത്. നാമമാത്രമായ കോഴ്‌സുകള്‍ മാത്രമാണ് നിലവിലുള്ളത്. ഈ ശോചനീയാവസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് മാര്‍ച്ച് താക്കീതായി. മലപ്പുറം ജില്ലയിലെയും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, പട്ടാമ്പി, തൃത്താല മണ്ഡലത്തിലെയും പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു
