‘മലയാളപാഠം’ പദ്ധതിയ്ക്ക് തിങ്കളാഴ്ച തുടക്കം

മലപ്പുറം ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ മലയാളഭാഷാപഠനം സുഗമമാക്കുന്നതിന് മലയാളസര്‍വകലാശാല ആവിഷ്‌ക്കരിച്ച ‘മലയാളപാഠം’ കര്‍മ്മപദ്ധതി നാളെ 11 മണിക്ക് അക്ഷരം ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല പുന:പ്രസിദ്ധീകരിക്കുന്ന കേരളം, പ്രാചീനസുധ എന്നീ പുസ്തകങ്ങളുടെയും ഭാഷാശാസ്ത്രം വിദ്യാര്‍ത്ഥികളുടെ ഗവേഷണ ജേണലിന്റെയും പ്രകാശനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വ്വഹിക്കും.  സി. മമ്മുട്ടി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സി. രാധാകൃഷ്ണന്‍ പുസ്തകങ്ങളും ജേണലും ഏറ്റുവാങ്ങും. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, രജിസ്ട്രാര്‍ ഡോ. കെ. എം. ഭരതന്‍, അക്കാദമിക് ഡീന്‍ പ്രൊഫ. എം. ശ്രീനാഥന്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ. ഹഫ്‌സത്ത്, പഞ്ചായത്ത് പ്രസിഡന്റ് മെഹറുന്നിസ, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ പി.കെ. സുജിത്ത് എന്നിവര്‍ സംബന്ധിക്കും.
സി.ബി.എസ്.സി അടക്കം എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം സാധ്യമാക്കുന്നതിന് കേരള ഗവണ്‍മെന്റ് കൊണ്ടുവന്ന നിയമത്തിന് പ്രായോഗിക പശ്ചാത്തലം ഒരുക്കാന്‍ ഉദ്ദേശിച്ചാണ് മലയാളപാഠം പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും പഠിക്കാനുതകുന്ന ആപ്പ്‌സ് തയ്യാറാക്കുന്നതോടൊപ്പം പ്രൈമറി തലത്തില്‍ കുട്ടികളുടെ കൗതുകം നിലനിര്‍ത്തുംവിധം രസകരമായ ഗെയിംസ് വികസിപ്പിച്ച്, വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. പുതിയ ഭാഷാബോധനരീതികളില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളിലെ അധ്യാപകരേയും പുറമേ നിന്നുള്ള വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിട്ടുണ്ട്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ സര്‍വകലാശാല ബജറ്റിലെ വിവിധ ശീര്‍ഷകങ്ങളില്‍ നിന്ന് ഇതിനായി  50 ലക്ഷം രൂപ

Leave a Reply

Your email address will not be published. Required fields are marked *