തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച വിവേകിനെ എ.എൈ.എസ്.എഫ് പുറത്താക്കി. ലോ അക്കാദമിയിലെ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു വിവേക്.
ലക്ഷ്മി നായര്‍ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ചാണ് വിവേക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വിവേക് ഈ പരാതി പിന്‍വലിച്ചിരുന്നു. നേതൃത്വം അറിയാതെ പരാതി പിന്‍വലിക്കുകയും പിന്നീട് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തതിനെതിരെയാണ് നടപടി.
കടുത്ത വഞ്ചനഎല്ലാം എന്റെ തലയില്‍ വെച്ചിട്ട് തടി തപ്പാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം വിവേക് ഫേസ്ബുക്കില്‍ കുറിച്ചിട്ടത്. കേസ് നടത്തുന്നതിന് ആവശ്യമായ സാമ്ബത്തിക സഹായം ഒന്നും എ.ഐ.എസ്.എഫ് നല്‍കിയില്ലെന്നും വിവേക് ആരോപിച്ചിരുന്നു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പിന്‍വലിക്കുന്ന കാര്യം അറിയിച്ചു. കാനം രാജേന്ദ്രന്‍ ഏര്‍പ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമാണ് കേസ് പിന്‍വലിച്ചത്. ഇക്കാര്യം എ.ഐ.എസ്.എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നുവെന്നും വിവേക് പറഞ്ഞിരുന്നു.
