ഐഎസ് ഭീകരരേക്കാള്‍ വലിയ ഭീഷണിയാണ് പുടിനെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. ലോകജനതയ്ക്കും അമേരിക്കയ്ക്കും ഐഎസ് ഭീകരരേക്കാള്‍ വലിയ ഭീഷണിയാണ് വ്‌ലാഡിമിര്‍ പുടിനെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്‌ന്റേതാണ് ഈ പ്രതികരണം. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമം നടത്തിയ റഷ്യ ജനാധിപത്യ വ്യവസ്ഥകള്‍ക്കു തന്നെ ഭീഷണിയാണെന്ന് മക്കെയ്ന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, ഇക്കാര്യത്തിന് തന്റെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താനോ തെരഞ്ഞെടുപ്പു പ്രക്രിയകളിലോ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ ആയിരുന്നു പുടിനും കൂട്ടരും ശ്രമിച്ചിരുന്നതെങ്കില്‍ കണക്കിനു പ്രഹരമേറ്റു വാങ്ങേണ്ടി വരുമായിരുന്നുവെന്നും മക്കെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

പുടിന്റെ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനോ പ്രതികരിക്കാനോ അമേരിക്ക തയ്യാറാവില്ലെന്നും പുടിന്‍ നീചപ്രവൃത്തികള്‍ തുടരട്ടെയെന്നും എന്നും മക്കെയ്ന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *