അക്രമസ്വഭാവം പ്രോല്‍സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ പരാതിപ്പെടാം

തിരുവനന്തപുരം: വികലവും അക്രമസ്വഭാവം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന വെബ്‌സൈറ്റുകളെ സംബന്ധിച്ച് പരാതിപ്പെടാന്‍ സംസ്ഥാന ഐ. ടി വകുപ്പ് ഇ മെയില്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇത്തരം വെബ്‌സൈറ്റുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് രവശഹറമെളല@സലൃമഹമ.ഴീ്.ശി എന്ന ഇമെയില്‍ വിലാസത്തില്‍ പരാതിപ്പെടാം. യുവാക്കളുടെയും, കുട്ടികളുടെയും വ്യക്തിത്വത്തെയും, സ്വഭാവരൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്ന വെബ് സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യുവാനും, നിയന്ത്രിക്കുവാനുമുള്ളസംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വികലമായ സന്ദേശങ്ങളും ദൃശ്യങ്ങളും ലൈക്ക് ചെയ്യുകയും ക്രമാതീതമായി ഷെയര്‍ ചെയ്യുകയും ചെയ്യപ്പെടുന്നത് യുവാക്കളിലും , കുട്ടികളിലും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മാദ്ധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഈ നിര്‍ദ്ദശം നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *