പത്തനംതിട്ട: തിരുവനന്തപുരം സൈബര്‍ശ്രീ സെന്ററില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന സോഫ്‌റ്റ്വെയര്‍ വികസന പരിശീലനത്തിന് 22നും 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 23 വരെ അപേക്ഷിക്കാം. എന്‍ജിനിയറിംഗ് (ഐ.ടി, സി.എസ്, ഇലക്ട്രോണിക്‌സ്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴു മാസത്തെ പരിശീലനത്തിന് പ്രതിമാസം 4500 രൂപ സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.cyberrsi.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. നിര്‍ദ്ധിഷ്ട മാതൃകയിലുള്ള അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ അസല്‍ പകര്‍പ്പ് 23 ന് മുമ്പ് സൈബര്‍ശ്രീ, സിഡിറ്റ്, ടി.സി. 26/847, പ്രകാശ്, വി.ആര്‍.എഡി 7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം695014 എന്ന വിലാസത്തിലോ cyberrsicdti@gmail.com ഇമെയിലിലോ ലഭ്യമാക്കണം. ഫോണ്‍ : 04712323949
