വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം നടത്തുന്നവരെ പുറത്താക്കാമെന്ന് ഹൈകോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈകോടതി. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

 

ജനാധിപത്യ സമരത്തില്‍ ഇത്തരം സമരമുറകള്‍ക്ക് സ്ഥാനമില്ല എന്നാണ് കോടതി പറഞ്ഞത്. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്ല. രണ്ടും കൂടി ഒന്നിച്ചു പോകില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തി പോകണം. കോളജിനകത്തോ ചുറ്റുമോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണം. കോളജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കാമ്ബസില്‍ സമാധാനം ഉറപ്പാക്കാന്‍ പൊലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.

 

പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് കോടതി വിദ്യാര്‍ഥികളുടെ ധര്‍ണ, സത്യഗ്രഹം, പട്ടിണി സമരം എന്നിവയെ വിമര്‍ശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *