തിരുവനന്തപുരം: വയോജന ബോര്‍ഡ് രൂപീകരിക്കുന്നതിനെക്കുറിുച്ച് പഠിക്കാന്‍ നിയോഗിച്ച മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി. കെ ബീരാന്‍ ഇടക്കാല റിപ്പോര്‍ട്ട് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. എം. കെ മുനീറിന് സമര്‍പ്പിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ചടങ്ങിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. വയോജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ളതായി മന്ത്രി എം. കെ മുനീര്‍ പറഞ്ഞു. വയോജനങ്ങളുടെ ആര്‍. ഡി. ഒ മാര്‍ പല തിരക്കുകളില്‍പ്പെടുന്നതിനാല്‍ പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി ഇടപെടാന്‍ കഴിയുന്നില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതായി മന്ത്രി പറഞ്ഞു. ഇതിന് പ്രത്യേകമായി ഡപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തണം. റിപ്പോര്‍ട്ട് സാമൂഹ്യ ക്ഷേമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍മാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
