മകന്‍ വളര്‍ത്തച്ഛന്റെ ലാപ്‌ടോപ് പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്,വിവരം വളര്‍ത്തമ്മയെ അറിയച്ചു: ഇതോടെ ഇന്ത്യന്‍ യുവാവിനു കിട്ടിയത് എട്ടിന്റെ പണി

ദുബായ്: ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ യുവാവിനെ കാത്തിരുന്നത് എട്ടിന്റെ പണി. ഇന്ത്യന്‍ സ്വദേശിയായ ബിസിനസുകാരന്‍ മറ്റൊരു യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വളര്‍ത്തു മകനാണു ലാപ്‌ടോപ്പില്‍ നിന്നു കണ്ടെത്തിയത്. തുടര്‍ന്നു ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 2015 മുതല്‍ ഇയാള്‍ മറ്റൊരു സ്ത്രീയുമായി നിരന്തരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ ഭാര്യയ്ക്കു ലഭിച്ചു. ഇതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കുകകയായിരുന്നു.

എന്നാല്‍ ഈ ആരോപണത്തെ ഇയാള്‍ തള്ളുകയായിരുന്നു. തുടര്‍ന്നു നടന്ന പരിശോധനയില്‍ ഇയാള്‍ കുറ്റക്കാരനാണ് എന്നു തെളിഞ്ഞു. ഭാര്യയും വളര്‍ത്തു മകനും ചേര്‍ന്നു കൃത്രിമ ചിത്രങ്ങള്‍ നിര്‍മ്മിച്ചതാണ് എന്നായിരുന്നു ഇയാളുടെ ആരോപണം. തുടര്‍ന്നു ചിത്രങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തി. ഇതോടെ ചിത്രത്തില്‍ കൃത്രിമം നടത്തിട്ടില്ല എന്നു തെളിഞ്ഞു. മാത്രമല്ല ഒപ്പമുള്ള സ്ത്രീയുടെ കൂടുതല്‍ ചിത്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

ഇതോടെ ആദ്യത്തെ വിധിക്കെതിരെ നല്‍കിയ അപ്പില്‍ കോടതി തള്ളി. ഇതോടെ ഇയാളെ ഒരുമാസത്തെ ജയില്‍ ശിക്ഷയ്ക്കും ദുബായില്‍ നിന്നു നാടുകടത്താനും കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *