ജയിക്കുന്നവരാണ് രാജാവ്‌സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയത്തില്‍ പ്രതികരണവുമായി ബി.ജെ.പി. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നവരാണ് രാജാക്കന്‍മാരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

ഇത് വികസനത്തിന്റെയും അമിത് ഷായുടെയും വിജയമാണ്. തങ്ങളുടെ നയങ്ങളും ഭരണവും ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. ബി.ജെ.പിയുടെ ബൂത്തുതലം മുതലുള്ള പ്രവര്‍ത്തകര്‍ക്ക് ഈ വിജയം അവകാശപ്പെട്ടതാണെന്ന് സ്മൃതി പറഞ്ഞു.

തുടര്‍ച്ചയായ ആറാം തവണയാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ നില നിര്‍ത്താനായില്ലെങ്കിലും കനത്ത പോരാട്ടത്തിനിടയിലും ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിച്ചു. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *