കോഴിക്കോട്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതി യുവാക്കളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി ആറ് ദമ്ബതികളും രണ്ട് കുട്ടികളുമടക്കം 21 പേര് ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐഎസില്‍ ചേര്‍ന്നത്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടക്കുകയാണ്.
ജൂലൈ മുതല്‍ ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കിയ എന്‍ഐഎ, ഷഫീസുദ്ദീന്‍ തെക്കേകോലത്ത്, റഫീല, അജ്മല, ഷജീര്‍ മംഗലശേരി, സിദ്ദിഖ് ഹുള്‍ അസ്ലം ന്നിവരൊഴികെ മറ്റുള്ളവര്‍ക്കെതിരെ റെഡ് കോര്‍നര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കാണാതായ ആറ് ദമ്ബതികളും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്ന ഇവര്‍ ഇസ്ലാമിക പ്രഭാഷകനായ സാക്കിര്‍ നായ്കിന്റെ പ്രസംഗങ്ങള്‍ നിരന്തരം കേട്ടിരുന്നതായും കാണാനായ യുവതീ യുവാക്കള്‍ സലഫിസം പഠിക്കാനായി മലപ്പുറം അത്തിക്കുന്ന് മലയിലെ സലഫി സമൂഹത്തെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ദ ന്യൂസ് മിനുറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

