ക്രിസ്മസ് സാന്ത്വനവുമായി ചെന്നിത്തല തീരപ്രദേശം സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഞായറാഴ്ച സന്ധ്യയോടെയാണ് ഓഖി ചുഴലിക്കാറ്റിന്റെ ഇരകളായവരെ കാണാന്‍ രമേശ് ചെന്നിത്തല വീണ്ടും തുമ്ബയിലെ തീരപ്രദേശത്ത് എത്തിയത്.

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച അദ്ദേഹം അവരെ സാന്ത്വനപ്പെടുത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വാക്ക് നല്‍കിയ കാര്യങ്ങള്‍ പോലും നടപ്പായിട്ടില്ല എന്ന് മത്സ്യത്തൊഴിലാളികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.

തുമ്ബ ഇടവക പള്ളിമേടയിലെത്തിയ രമേശ് ചെന്നിത്തല ഇടവക വികാരി ഫാദര്‍ അശ്ലിന്‍ ജോസുമായി ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *