മോസ്കോ: മോസ്കോയില്‍ നിയന്ത്രണം വിട്ട് ബസ് ഭൂഗര്ഭപാതയില് ഇടിച്ചുകയറി അപകടം .
അപകടത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചരാവിലെയാണ് അപകടം നടന്നത്. ഭൂഗര്‍ഭപാതയുടെ പടികളിലേയ്ക്കാണ് ബസ് ഇടിച്ചു കയറിയത്.
ബസിന്റെ യന്ത്രതകരാര്‍ കാരണമാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അപകടത്തെ തുടര്‍ന്ന് എല്ലാ സിറ്റി ബസ്സുകളും പരിശോധിക്കാന്‍ മോസ്കോ മേയര്‍ സെര്‍ജി സൊബിയാനിന്‍ ഉത്തരവിട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
