വയനാട്: ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനകളെ ഒപ്പം ചേര്‍ക്കാന്‍ സിപിഎമ്മിന് ആഗ്രഹമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അത്തരം ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ഇടതുമുന്നണിയെ വിപുലീകരിക്കനുള്ള ശ്രമം സിപിഎം നടത്തുമെന്നും പറഞ്ഞ കോടിയേരി വര്‍ഗീയതയ്ക്കെതിരെ സമാന ചിന്താഗതിയുള്ളവര്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
അടിസ്ഥാന രാഷ്ട്രീയ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന ഒരുനിലപാടും പാര്‍ട്ടി സ്വീകരിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി.
