ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക്

ഇറാന്‍ : ഇറാന്‍ പിന്തുണയോടെ ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കുതിക്കുന്നു. മേഖലയില്‍ ശക്തമായ ബോംബാക്രമണം നടത്തിയാണ് ആയുധധാരികള്‍ ഇസ്രായേല്‍ അതിര്‍ത്തിയോട് അടുക്കുന്നത്. ഇതേതുടര്‍ന്ന് ഇസ്രായേല്‍ സൈന്യം അതിര്‍ത്തി സുരക്ഷ ശക്തമാക്കി. കൂടാതെ ഷിയാ സംഘങ്ങള്‍ക്കെതിരേ അവര്‍ ആക്രമണവും തുടങ്ങിക്കഴിഞ്ഞു. പശ്ചിമേഷ്യ പുതിയ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന സൂചനായണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. ഇറാന്റെ സഹായം ഷിയാ സംഘത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിയാ സംഘത്തോടൊപ്പം തന്നെ സിറിയന്‍ സര്‍ക്കാര്‍ സൈന്യവും ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് മുന്നേറുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *