മംഗളുരു: അന്യമതസ്തരെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ നിലയ്ക്കുനിര്‍ത്താന്‍ കര്‍മ്മസേന വരുന്നു. മതവര്‍ഗീയതയുടെ പേരില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന കര്‍ണാടകയുടെ തീരപ്രദേശത്ത് നിന്നാണ് ഇത്തരമൊരു പ്രഖ്യാപനം വന്നിരിക്കുന്നത്.
വജ്രാദേഹി മഠത്തിലെ രാജശേഖരാനന്ദ സ്വാമിജിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു കര്‍മ്മ സേന പ്രവര്‍ത്തിക്കുക. ദക്ഷിണ കന്നഡ ജില്ലയില്‍ ‘ലവ് ജിഹാദ്’ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമായി നിലക്കൊളുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സേനയെ രൂപവത്കരിച്ചത് എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം.
അന്യമതസ്തരായ ആണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ചു ‘ലവ് ജിഹാദിന്റെ’ അടിമകളാക്കുന്നു എന്നാണ് ഇവരുടെ ആരോപണം. ഇതിനു തടയിടുക എന്നതായിരിക്കും ഈ സേനയുടെ പരമപ്രധാനമായ ദൗത്യമെന്നും ഇവര്‍ പറയുന്നു. ഹിന്ദുത്വ അജണ്ടയുള്ള സംഘടനകളെ കൂട്ടിയിണക്കി രൂപവത്കരിക്കുന്ന ഈ സേനയില്‍ വക്കീലന്മാര്‍, മനഃശാസ്ത്രജ്ഞര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും ഉള്‍ക്കൊള്ളിക്കും. ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ ജില്ലകളിലായിരിക്കും ആദ്യഘട്ടത്തില്‍ സേന പ്രവര്‍ത്തിക്കുക.
