ന്യൂഡല്‍ഹി: എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31നുശേഷം അസാധുവാകും. പകരം പുതിയ ഐഎഫ്എസ്സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക.
ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍ തുടങ്ങിയ ബാങ്കുകളുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുന്നത്.
നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു ചെക്കുബുക്കുകളുടെ കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് കാലാവധി നീട്ടുകയായിരുന്നു.
