മലപ്പുറം: ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അറബി ഭാഷാരംഗത്ത് മികച്ച സേവനം നല്‍കുന്നവര്‍ക്ക് മഅ്ദിന്‍ അക്കാദമി നല്കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹരായ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാരുടെ ശിഷ്യ സംഗമം മലപ്പുറം മഅ്ദിന്‍ എജ്യൂപാര്‍ക്ക് കാമ്പസില്‍ നടന്നു.
കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. അല്‍ ഖിദ്മത്തുസ്സനിയ്യ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഇസ്്മാഈല്‍ മുസ്്ലിയാര്‍ ചാപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. മൊയ്തീന് കുട്ടി ബാഖവി പൊന്മള പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
ചടങ്ങില്‍ സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, മുസ്തഫ ബാഖവി തെന്നല, സുലൈമാന്‍ മുസ്്ലിയാര്‍ വാവൂര്, യഹ്യ സഖാഫി, അബൂബക്കര്‍ മിസ്ബാഹി പട്ടാമ്പി, സ്വാദിഖ് ഫാളിലി, ത്വാഹ സഅ്ദി കൊല്ലം, ഹുസൈന് മുസ്്ലിയാര്‍ പത്തായക്കല്ല് പ്രസംഗിച്ചു.
പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ മെമ്പറുമായ കോട്ടൂര്‍ ഉസ്താദ് അറബിഭാഷാ പഠന രംഗത്തും പ്രചാരണ മേഖലയിലും നല്കിയ സേവനം പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡ് 2018 ജനുവരി 11ന് വ്യാഴാഴ്ച മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും.
