മന്ത്രി ശൈലജ വിലകൂടിയ കണ്ണട വാങ്ങാന്‍ കാരണം? തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതില്‍ വിശദീകരണം

കല്‍പ്പറ്റ: മന്ത്രി കെകെ ശൈലജ വില കൂടിയ കണ്ണട വാങ്ങിയതും ആ തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. സംഭവം വിവാദമായപ്പോള്‍ മന്ത്രി തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. വില കൂടിയ കണ്ണട വാങ്ങാന്‍ കാരണമെന്താണെന്ന് മന്ത്രി വിശദീകരിച്ചു.

കണ്ണിന് കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിന് പകരം വിലകൂടിയ നല്ല ലെന്‍സ് വാങ്ങുന്നതാണ് നല്ലതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. വില കൂടിയ ലൈന്‍സായാല്‍ അഞ്ചാറ് വര്‍ഷം തുടര്‍ച്ചയായി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

വില കൂടിയ ലെന്‍സ് ആകുമ്പോള്‍ വില കൂടിയ ഫ്രെയിമും വാങ്ങേണ്ടി വന്നു. മന്ത്രിയെന്ന നിലയില്‍ തുക റീഇംബേഴ്‌സ് ചെയ്യുമെന്നതിനാലാണ് ബില്ല് സര്‍ക്കാരിന് നല്‍കിയത്. എജിയുടെ ഓഫീസിലൊക്കെ പോയ ശേഷമാണ് തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണ്ണടയുടെ തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *