ഹിന്ദു പെണ്‍കുട്ടിയെ ഭര്‍തൃപിതാവും ബന്ധുവും കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി; ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കൊന്ന് പുഴയില്‍ തള്ളി

റാഞ്ചി:  ഹിന്ദു പെണ്‍കുട്ടിയെ ഭര്‍തൃപിതാവും ബന്ധുവും കൂട്ടലൈംഗീക പീഡനത്തിനിരയാക്കി. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും പെണ്‍കുട്ടിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളി. മുസ്ലീം യുവാവിനെ ഭര്‍ത്താവായി സ്വീകരിച്ച പെണ്‍കുട്ടിക്കാണ് ദുര്‍ഗതി ഉണ്ടായത്.

ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. നവംബര്‍ 6ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് ഗര്‍ന പുഴയില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അറിയുന്നത്.

പെണ്‍കുട്ടിയുടെ ഭര്‍ത്താവായ ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് പെണ്‍കുട്ടി ആദിലിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് ദമ്ബതികള്‍ ബൊക്കാരോയിലെ ആദിലിന്റെ ബന്ധുവീട്ടില്‍ എത്തി. ഇവിടേയ്ക്ക് ബന്ധു ആദിലിന്റെ പിതാവിനെ വിളിച്ച് വരുത്തുകയായിരുന്നു.

മതപരിവര്‍ത്തനത്തെ കുറിച്ച് ഇരുവരും പെണ്‍കുട്ടിയോട് സംസാരിച്ചുവെങ്കിലും അവള്‍ എതിര്‍ത്തു. ഇതോടെ റാഞ്ചിയിലേയ്ക്ക് പോകാനൊരുങ്ങിയ ദമ്ബതികളെ റെയില്‍ വേ സ്റ്റേഷനില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത പിതാവും ബന്ധുവും ദമ്ബതികളേയും കാറില്‍ കയറ്റി യാത്രയായി. വഴിമദ്ധ്യേ വനപ്രദേശത്ത് എത്തിയപ്പോള്‍ ഇരുവരും പെണ്‍കുട്ടിയെ വലിച്ചിഴച്ച് വിജനമായ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കി. വീണ്ടും മതപരിവര്‍ത്തനത്തിന് ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി നിഷേധിച്ചു. ഇതോടെ കൊലപ്പെടുത്തി പുഴയില്‍ തള്ളുകയായിരുന്നു.

സംഭവം വിവാദമായതോടെ നിരവധി ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ലൗ ജിഹാദിന്റെ പരിധിയില്‍ വരുന്നതാണ് കൊലപാതകമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *