അമ്മ തൊഴിലുറപ്പിന് പോകുമ്പോള്‍ അച്ഛന്റെ പീഡനം; ടിവി കാണാന്‍ പോയാല്‍ ബന്ധുക്കളും

ചേര്‍ത്തല: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവും അയല്‍വാസികളായ ബന്ധുക്കളും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛനും, പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ നാലുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

13 കാരിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതരാണ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. തുടര്‍ന്നാണ് രണ്ടു രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്. അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചിരുന്നത്.

ടിവി കാണുവാന്‍ അയല്‍വീട്ടില്‍ പോകുമ്പോഴാണ് ബന്ധു പീഡിപ്പിക്കുന്നതെന്നും പെണ്‍കുട്ടി കൗണ്‍സിലിങ്ങില്‍ തുറന്നു പറഞ്ഞതായി പോലിസ് പറഞ്ഞു. മറ്റു പ്രതികളും അയല്‍വീടുകളിലാണ് താമസിക്കുന്നത്.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം കുട്ടിയെ അമ്മയോടൊപ്പം അയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *