കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

കോഴിക്കോട്: കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. ഈ മാസം 23നാണ് പരപ്പന്‍പൊയില്‍ സ്വദേശിനിയായ യുവതി മുക്കം വാലിലഌപുഴ സ്വദേശി പ്രജിലിനൊപ്പം(30) ഒളിച്ചോടിയത്. ഭര്‍ത്താവ് താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്.

യുവതിയുടെ പതിനൊന്നു വയസുകാരനായ മകന്‍ നല്‍കിയ മൊഴിയില്‍ തന്നെ മാതാവ് ശാരീരികമായി ഉപദ്രവിച്ചിരുന്നതായും തന്നെ ഉപേക്ഷിച്ചു പോയതായും വെളി പ്പെടുത്തിയിരുന്നു. ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരവും കുട്ടിയെ ഉപേക്ഷിച്ച് പോയതിന് 317 ഐ.പി.സി. പ്രകാരവും ഭര്‍ത്താവിന്റെ സമ്മതമില്ലാതെ
അന്യ പുരുഷനൊപ്പം താമസിച്ചതിന് ഐ.പി.സി.497 പ്രകാരവുമാണ് പൊലീസ് കേസെടുത്തത്. നാല് വര്‍ഷമായി യുവതിയും പ്രജിലും പ്രണയത്തിലായിരുന്നു.

പുതുപ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയുമായി നിര്‍മ്മാണ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രജില്‍ പ്രണയത്തിലായത്.
വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ചെന്നൈയില്‍ ഒളിവില്‍ താമസിച്ചുവരുകയായിരുന്നു
ഇരുവരും മുക്കത്ത് എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *