പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ രണ്ടു ദിവസം സൗജന്യ പാര്‍ക്കിങ്

ഷാര്‍ജ: ഷാര്‍ജയില്‍ പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് രണ്ടുദിവസം സൗജന്യ പാര്‍ക്കിങ് അനുവദിച്ച് മുന്‍സിപ്പാലിറ്റി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരിക്കും പാര്‍ക്കിങ് ആനുകൂല്യമുണ്ടായിരിക്കുക.

സൗജന്യ പാര്‍ക്കിങ് ഷാര്‍ജയിലെ എല്ലാ പ്രദേശങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും നഗരസഭയുടെ പാര്‍ക്കിങ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അലി അബു ഗാസന്‍ വ്യക്തമാക്കി. എന്നാല്‍ സൗജന്യ പാര്‍ക്കിങ് എന്ന ആനുകൂല്യത്തെ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *