കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ് ബിജെപി പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി

പാലക്കാട്: കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ് ബിജെപി പിന്തുടരുന്നതെന്നും അതിനാല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍ തെറ്റായ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമാകാമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര കേന്ദ്രീകരണത്തിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. വരുംനാളുകളില്‍ റിസര്‍വ് ബാങ്കിന്റെ അധികാരം കൂടി കേന്ദ്രസര്‍ക്കാര്‍ എടുത്തു കളയും.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വന്‍ പ്രചാരണമാണ് നടക്കുന്നത്. ദളിതര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. അവരുടെ പിന്നോക്കാവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാരാണിത്.
അതാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെ വെടിവയ്പ്പുണ്ടാകാന്‍ കാരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

നോട്ടു നിരോധിച്ചതുകൊണ്ട് കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ കഴിയുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനം. എന്നിട്ട് കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ കഴിഞ്ഞോയെന്നും നിരോധിച്ച നോട്ടുകള്‍ മുഴുവന്‍ തിരിച്ചെത്തിയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *