മുംബൈ: 29ാം പിറന്നാള്‍ ആഘോഷത്തിലായിരുന്നു ഖുശ്ബു മെഹ്ത. കമല മില്‍സ് കോംപ്ലക്‌സിലെ നാല് നില കെട്ടിടത്തിന്റെ റൂഫ് ടോപ് റസ്‌റ്റൊറന്റെിലായിരുന്നു ആഘോഷം. സുഹൃത്തുക്കളുടെ ആശംസാ ഗാനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദവതിയായിരുന്നു അവര്‍. മിനിറ്റുകള്‍ കഴിഞ്ഞെത്തുന്ന ദുരന്തത്തെ കുറിച്ച് അവള്‍ അറിഞ്ഞതേയില്ലായിരുന്നു. ഖുശ്ബു പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ പുറത്ത്? വന്നിരുന്നു.
ആ ആഘോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കമല മില്‍സ് അഗ്‌നി നാളങ്ങള്‍ വിഴുങ്ങിയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട 14 പേരില്‍ അവളുമുണ്ടായിരുന്നു. ഒപ്പം ആശംസകളുമായെത്തിയ അവള?ുടെ സുഹൃത്തുക്കളും.
എന്റെ പേരമകളുടെ പിറന്നാളായിരുന്നു ഇന്ന്, അവള്‍ മരണത്തിന് കീഴടങ്ങി. തീയണക്കാനുള്ള ഉപകരണങ്ങളോ അപകടത്തില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള സൗകര്യമോ ആ റസ്‌റ്റോറന്റിലുണ്ടായിരുന്നില്ല. ഇതൊന്നും പരിശോധിക്കാന്‍ ആരും മുന്നോട്ട് വന്നില്ലെന്നും പൊലീസും മുംബൈ പൗരാവലിയും ഒന്നും ചെയ്തില്ലെന്നും ഖുശ്ബുവിന്റെ മുത്തച്ഛന്‍ പറഞ്ഞു. ഖുശ്ബുവിന്റെ മൃതശരീരം ഭര്‍ത്താവ് തിരിച്ചറിഞ്ഞു.
മരിച്ചവരില്‍ 12 പേരും സ്ത്രീകളാണ്. ഭൂരിഭാഗവും 20 മുതല്‍ 30 വരെ പ്രായമുള്ളവര്‍.
