രാഷ്ട്രീയ കാര്യത്തില്‍ രജനീകാന്ത് നിരക്ഷരന്‍ , പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പ്രവേശന പ്രഖ്യാപനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രജനീകാന്തിന് പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും, ഈ തീരുമാനം അദ്ദേഹത്തിന് ദോഷംചെയ്യുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ മാധ്യമങ്ങള്‍ വലുതാക്കി കാണിക്കുകയാണെന്നും , രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ഥവുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

താന്‍ രാഷ്ടീയത്തിലേയ്ക്ക് പ്രവേശിക്കുന്നു എന്നു മാത്രമാണ് രജനീകാന്ത് പറഞ്ഞത്. മറ്റു വിശദാംശങ്ങളൊന്നും വ്യക്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. രാഷ്ട്രീയ കാര്യത്തില്‍ അദ്ദേഹം നിരക്ഷരനാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ് എന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും ഇന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *