പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു , മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍:ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു ജവാന്‍മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അവന്തിപോറ സൈനിക പരിശീലന ക്യാംപിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു.

മറ്റ് സൈനിക ക്യാംപുകള്‍ക്ക് സമീപത്തും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സി.ആര്‍.പി.എഫിന്റെ 185 ബറ്റാലിയന്‍ ക്യാംപിലാണ് ആക്രമണമുണ്ടായത്. ശ്രീനഗറില്‍ 30 കിലോമീറ്റര്‍ അകലെയാണ് ക്യാംപ്. തീവ്രവാദികളും സുരക്ഷ സൈനികരും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *