പുതുവര്‍ഷപ്പുലരിയില്‍ വയോധികന്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട: പുതുവര്‍ഷപ്പുലരിയില്‍ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ജില്ലാ ആസ്ഥാനത്തെ മിനി സിവില്‍സ്റ്റേഷന്റെയും പോലീസ് സ്റ്റേഷന്റെയും പിറകിലെ കട വരാന്തയില്‍ കിടന്നുറങ്ങിയ ആളാണ് മരിച്ചത്.

മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് പ്രായം തോന്നിക്കും. പാറക്കഷണം കൊണ്ട് തലക്കടിയേറ്റാണ് മരണം സംഭവിച്ചിട്ടുള്ളത്.

പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധനുമെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *