മകരസംക്രാന്തിക്ക് ഹിന്ദു കലണ്ടറിൽ സവിശേഷ പ്രാധാന്യമുണ്ട്.ഈ സമയത്ത് സംഘടന അഴിച്ചുപണിയാൻ ഒരുങ്ങുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനുവരി മധ്യത്തോടെയായിരിക്കും അമിത് ഷാ സംഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നത്.
ബിജെപിയുടെ കോർ ടീമിലും മാറ്റമുണ്ടാകും.നേതാക്കളെ മാറ്റലോ പുതിയ ഉത്തരവാദിത്തം നൽകലോ സംഭവിക്കും.
ചില സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാർക്കും മോർച്ചാ അധ്യക്ഷന്മാർക്കും മാറ്റമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.ഗുജറാത്ത്,ഹിമാചൽ തെരഞ്ഞെടുപ്പ് മൂലം നീണ്ടു പോയ സംഘടന അഴിച്ചു പണിയാണ് ഇപ്പോൾ നടത്താൻ ഉദ്ദേശിക്കുന്നത്.
“സംസ്ഥാന നിയമസഭകളിലേക്ക് വിജയിക്കുക മാത്രമല്ല ഉദ്ദേശം.വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ ഉതകും വിധം സംഘടനയെ വാർത്തെടുക്കലാണ് ഉദ്ദേശം.”ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
