പി. മോഹനന്‍ സി പി എം കോഴിക്കോട് ജില്ലാസെക്രട്ടറി

കോഴിക്കോട്: പി.മോഹനന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും. ഐകകണ്‌ഠേനയാണ് മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. പി.നിഖില്‍, ടി.പി.ബിനീഷ് എന്നിവരടക്കം ഏഴ് പേര്‍ പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മോഹനനു പകരം പുതിയ ആളെ ജില്ലാ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നും ഇത് സംബന്ധിച്ച് ജില്ലാക്കമ്മിറ്റിയില്‍ വിഭാഗീയതയുണ്ടെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സമ്മേലനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ മോഹനന് തുണയാകുകയായിരുന്നുവെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *