കലയുടെ ആതിര വരവായ്

തൃശൂര്‍: ധനുമാസക്കാറ്റില്‍ കലയുടെ കുളിരുമായി കലാമാമാങ്കത്തിന്റെ കാലമായി. ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് പൂരനഗരിയായ തൃശൂരില്‍ ജനുവരി ആറിന് തുടക്കം കുറിക്കും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തെ വരവേല്‍ക്കാന്‍ ശക്തന്റെ നാട് ഒരുങ്ങിക്കഴിഞ്ഞു.

 
അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവമാണ് ജനുവരി പത്തു വരെ ആറ് ദിവസങ്ങളിയായി നടക്കുന്നത്. 24 വേദികളിലാണ് മല്‍സരങ്ങള്‍. തേക്കിന്‍കാട് മൈതാനം,സി.എം.എസ്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,വിവേകാദയം സ്‌കൂള്‍,മോഡല്‍ ബോയ്‌സ് സ്‌കൂള്‍,ഗവ.ട്രെയിനിംഗ് കോളേജ്,സാഹിത്യ അകാദമി ഹാള്‍,ടൗണ്‍ ഹാള്‍,സംഗീത നാടക അകാദമി ഹാള്‍, പ്രൊഫ.ജോസഫ് മുണ്ടശേരി ഹാള്‍,ജവഹര്‍ ബാലഭവന്‍,ഹോളി ഫാമിലി സ്‌കൂള്‍,സെന്റ് ക്ലൈറ്റേഴ്‌സ് സ്‌കൂള്‍, ഫൈന്‍ ആര്‍ട്‌സ് കോളേജ്,സെന്റ് തോമസ് കോളേജ്,പോലീസ് അകാദമി തുടങ്ങിയ സ്ഥലങ്ങളിലാണ് വേദികള്‍.

 

 

മലയാളികളുടെ ജീവിതവുമായി അടുത്ത നില്‍ക്കുന്നതും കേരള കലകളെ ഏറെ സ്വാധീനിക്കുകയും ചെയ്ത വൃക്ഷ ലതാദികളുടെ പേരുകളാണ് ഓരോ വേദിക്കും നല്‍കിയിരിക്കുന്നത്. നീര്‍മാതളം, നിശാഗന്ധി,നിലകുറുഞ്ഞി,തേന്‍വരിക്ക,ചെമ്പരത്തി,നീലോല്‍പ്പലം,നീര്‍മരുത്,നന്ത്യാര്‍വട്ടം,കുടമുല്ല,മഞ്ചാടി,കണികൊന്ന,ചെമ്പകം,ദേവതാരു,പവിഴമല്ലി,രാജമല്ലി,സൂര്യകാന്തി,നീലക്കടമ്പ്,ശംഖുപുഷ്പം,നീലത്താമര,അസോകം,കാശിത്തുമ്പ,ചന്ദനം,കേരം എന്നിവിങ്ങിനെയാണ് വേദികളുടെ പേരുകള്‍.

 
ജനുവരി ആറിന് രാവിലെ ഒമ്പതിന് ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന കലോല്‍സവം പത്തിന് വൈകീട്ട് നാലിന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *