ുംബൈ: പലിശനിരക്കില്‍ മാറ്റമില്ലെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ഡോ രഘുറാം രാജന് പറഞ്ഞു. റിപ്പോ നിരക്ക് 6.75 ശതമാനവും റിവേര്‍സ് റിപ്പോ നിരക്ക് 5.75 ശതമാനവും സി.ആര് നിരക്ക് 4 ശതമാനവുമായി തുടരും.
അര്‍ധവാര്‍ഷിക ദ്വൈമാസ ധനന്യപ്രഖ്യാപനത്തിടയാണ് ഗവര്‍ണറുടെ പ്രഖ്യാപനം. വ്യവസായിക രംഗം സുഖമമാക്കുന്നതിന് രാഷ്ട്രം പ്രയ്ത്നിക്കണമെന്ന് ഗവര്‍ണര്‍ സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു.
2016-17 വര്‍ഷത്തില്‍ 5 ശതമാനം പണപെരുപ്പമുണ്ടാവുമെന്നും ആര്. ബി. ഐ വെളിപെടുത്തി. എന്നിരുന്നാലും ഏഴാം ശമ്പള കമ്മിഷനില്‍ പണപെരുപ്പം ബാധിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 2016 ല്‍ വളര്‍ച്ചാ നിരക്ക് 7.4 ശതമാനവും 2017ല്‍ 7.6 ശതമാനവുമായിരിക്കുമെന്നും ബാങ്ക് പ്രവചിച്ചു.
കുറിപ്പ്: മറ്റുവാണിജ്യബാങ്കുകള്ക്ക് റിസര്‍വ്വ ബാങ്ക് കടം നല്കുമ്പോള് ഈടാക്കുന്ന പലിശനിരക്കാണ് റിപ്പോ നിരക്ക്.
കുറിപ്പ്: മറ്റുവാണിജ്യബാങ്കുകള്ക്ക് റിസര്‍വ്വ ബാങ്ക് കടം നല്കുമ്പോള് ഈടാക്കുന്ന പലിശനിരക്കാണ് റിപ്പോ നിരക്ക്.
