ആധാറില്‍ പുതിയ മിനുക്ക് പണികള്‍ വരുന്നു മോഡി സര്‍ക്കാരില്‍ നിന്നും 2018

ഇന്ത്യയില്‍ ഇപ്പോള്‍ എല്ലാകാര്യത്തിനു വേണ്ട ഒര ഒരു കാര്യമാണ് ആധാര്‍ .ആധാര്‍ ഇല്ലാതെ നമുക്ക് ഇനി ഒന്നും തന്നെ ചെയ്യുവാന്‍ കഴിയില്ല എന്ന അവസ്ഥ വന്നുകഴിഞ്ഞു.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ വെച്ച്‌ ഇനി ആധാര്‍ ഉടമകളെ തിരിച്ചറിയാന്‍ മുഖവും അടയാളമാകുന്നു എന്നതാണ് .

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ്(യുഐഎഡിഐ) ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്ന് മുതലാണ് നിലവില്‍ വരിക.ഗള്‍ഫ് രാജ്യങ്ങളിലെപോലെ പുതിയ ഫേസ് ഓഥന്റിക്കേഷന്‍ ഇന്ത്യയിലും നടപ്പിലാക്കുമെന്ന് യുഐഎഡിഐ അറിയിച്ചു .

നിലവില്‍ രേഖപ്പെടുത്തുന്ന ബയോമെട്രിക് അടയാളങ്ങളായ വിരലടയാളത്തിന്റെയോ കൃഷ്ണമണിയുടെയോ രേഖകള്‍ക്കൊപ്പമായിരിക്കും മുഖവും രേഖയായി സൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *