യു.എ.ഇയിലുള്ളവര്‍ ശ്രദ്ധിക്കുക: കനത്ത പൊടിക്കാറ്റിന് സാദ്ധ്യത

ദുബായ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച ശക്തമായ പൊടിക്കാറ്റിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യു.എ.എഇ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ദൂരക്കാഴ്ച രണ്ടായിരം മീറ്ററില്‍ താഴെയായി കുറയുമെന്നാണ് മുന്നറിയിപ്പ്.

ബുധനാഴ്ച വൈകിട്ട് ഏഴ് മണിവരെ പൊടിക്കാറ്റുണ്ടാകുമെന്നാണ് അറിയിപ്പ്. രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കാറ്റ് ചിലപ്പോള്‍ വ്യാഴാഴ്ച രാവിലെ വരെ നീണ്ടേക്കാം. ചിലയിടങ്ങളില്‍ മഴ പെയ്യാനും സാദ്ധ്യതയുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. പൊടിക്കാറ്റ് വീശുന്നതിനാല്‍ കടല്‍ ക്ഷോഭത്തിനും സാദ്ധ്യതയുണ്ട്.

വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക
അമിത വേഗതയില്‍ വാഹനം ഓടിക്കരുത്.
സാധാരണ ലൈറ്റ് ഉപയോഗിച്ച്‌ മാത്രം വാഹനം ഓടിക്കുക
മുന്‍പിലുള്ള കാഴ്ച കൃത്യമല്ലെങ്കില്‍ സുരക്ഷിതമായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുക
വാഹനം പൂര്‍ണമായും നിര്‍ത്തുവാന്‍ മാത്രം ഡബിള്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കുക

Leave a Reply

Your email address will not be published. Required fields are marked *